Yakkobin vallabhante bhuja balathal
Verse 1യാക്കോബിൻ വല്ലഭന്റെ ഭുജബലത്താൽ
വിടുതലുണ്ട്, വിടുതലുണ്ട്
ശാലേമിൻ രാജനാം യേശുവിങ്കൽ
വീണ്ടെടുപ്പുള്ളതിനാൽ
Verse 2മരണത്തിൻ പാശങ്ങൾ ചുറ്റിയാലും
പാതാളവേദനകൾ ഞെരുക്കിയാലും
മരണത്തിൻ ഭീകര താഴ്വരയിൽ
ബലമുള്ള ഭുജത്താൽ താങ്ങിടും താൻ
Verse 3അനർത്ഥങ്ങൾ അസംഖ്യമായി ഏറിയാലും
പ്രതികൂലത്താൽ മനം നീറിയാലും
അകൃത്യങ്ങൾ ക്ഷമിച്ച എൻ അത്മനാഥൻ
അതിലെല്ലാം ജയം തരും ഭുജബലത്താൽ
Verse 4ശത്രുസൈന്യം പാളയമിറങ്ങിയാലും
അന്ധകാര ശക്തികൾ പെരുകിയാലും
ക്രിസ്തുവാം പാറമേൽ ഉറച്ചു നില്പാൻ
ജയത്തിൻകൊടി-വീണ്ടും ഉയർത്തിടാമേ
Verse 1yakkobin vallabhante bhuja balathal
viduthalunde viduthalunde
shalemin rajanam yeshuvingkal
vendedupp’ullathinal
Verse 2maranathin pashangkal chuttiyalum
pathala-vednakal njerukkiyaalum
maranathin bhekara thazhvarayil
balamulla bhujathal thangkidum thaan;-
Verse 3anarthhangkal asamgyamayi eriyalum
prathikulathal manam neriyalum
akrithyangkal kshamich en athmanathhan
athilellam jayam tharum bhuja balathal;-
Verse 4shathru sainyam palayam irangkiyalum
andhakara shakthikal perukiyalum
kristhuvam paramel urachu nilppan
jayathin kodi-veendum uyarthidame;-
Download Song