Yathrayennu therumo dharithriyil
Verse 1യാത്രയെന്നു തീരുമോ ധരിത്രിയിൽ
അന്ത്യനാളിതെത്ര ദൂരമാകുമോ
യാത്രയെന്നു തീരുമോ എൻ രക്ഷകാ
ആർത്തിയേറിടുന്നു നിന്റെ നാളിനായ്
Verse 2ക്ഷിപ്രമാമി ജീവിതം കഴിഞ്ഞുപോം
നിത്യജീവിതം നമുക്കു ലഭ്യമാം
ആത്മനായകന്റെ രാജ്യമെത്രയോ
മോഹനമതെന്നു കാണുമേഴ ഞാൻ
Verse 3യേശുവാണെനിക്കു ഭൂവിലാശ്രയം
ഭാഗ്യശാലിയാണു ഞാൻ ധരിത്രിയിൽ
അന്യനായൊരിക്കലായിരുന്നു ഞാൻ
ഈ വൻ കൃപയിനോഹരിക്കു യോഗ്യനായ്
Verse 4എത്രയോ മഹത്വമാമീ രക്ഷയെ
മർത്യനാമെനിക്കു നൽകിയെന്നതാൽ
ആയുസ്സിന്റെ നാൾ മുഴുവനെപ്പോഴും
വാഴ്ത്തിടും തിരു മഹത്വമേഴ ഞാൻ
Verse 1Yathrayennu therumo dharithriyil
Anthy naaleth’ethra duramakumo
Yathrayennu therumo en rakshka
Aarthi’yeridunnu ninte naalinayi
Verse 2Shipramami jeevitham kazhinjupom
Nitya’jeevitham namukku labhyamam
Aathma’nayakante rajayamethrayo
Mohanam athennu kanum ezha njaan;-
Verse 3Yeshu’vaneiku bhuvil’aashrayam
Bhagya’shaliyanu njaan dharithriyil
Anyanayorikalayirunnu njaan
Iee van krupayin-oharikku yognaayi;-
Verse 4Ethrayo mahatwa’mami rakshaye
Marthaya-namenikku nalkiyennathal
Aayussinte naal muzhuvan eppozum
Vazthidum thiru mahathvam ezha njaan;-
Download Song