Yerushalemen imba veede eppol njaan
Verse 1യെരുശലേമെൻ ഇമ്പവീടേ എപ്പോൾ ഞാൻ വന്നു ചേരും
ധരണിയിലെ പാടും കേടും എപ്പോൾ ഇങ്ങൊഴിയും?
Verse 2ഭക്തരിൻ ഭാഗ്യതലമേ പരിമള സ്ഥലംനീയേ
ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!
Verse 3രാവും അന്ധകാരം വെയിൽ ശീതവും അങ്ങില്ലേ!
ദീപതുല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ
Verse 4രത്നങ്ങളല്ലോ നിന്മതിൽ പൊന്നു-മാണിക്യങ്ങൾ!
പന്ത്രണ്ടു നിൻ വാതിലുകളും മിന്നും മുത്തല്ലോ!
Verse 5യെരുശലേമിൻ ഇമ്പ വീടെ എന്നു ഞാൻ വന്നു ചേരും!
പരമരാജാവിൻ മഹത്വം അരികിൽ-കണ്ടീടും
Verse 6ശ്രേഷ്ട നടക്കാവുകളും തോട്ടങ്ങളും എല്ലാം
കാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങൾ
Verse 7ജീവനദി ഇമ്പ ശബ്ദം മേവി അതിലൂടെ
പോവതും ഈരാറുവൃക്ഷം നില്പതും മോടി
Verse 8ദൂതരും അങ്ങാർത്തുസദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി
Verse 9യെരുശലേമിൽ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ
വരും വരെയും അരികിൽ ഭവാൻ ഇരിക്കെണം നാഥാ
Verse 1Yerushalemen imbaveede eppol njaan vannu cherum
dharaniyile paadum kedum eppol ingozhiyum?
Verse 2bhaktharin bhaagya thalame! parimala sthalam neeye!
dukham vicharam prayathnam ningkalangkille;-
Verse 3raavum aandhakaaram veyil shethavum angkille!
deepa thullyam shuddharangku shobhichedunne;-
Verse 4ratnangalallo ninmathil ponnu-maanickangal!
panthrandu nin vaathilukalum minnum muthallo;-
Verse 5yerushalemin impa veede ennu njaan vannu cherum!
parama rajavin mahathavam arikil-kandeedum;-
Verse 6shreshda nadakkavukalum thottangkalum ellaam
kattuva-ninayillaatha koottamaramgal;-
Verse 7jeevanadi impa shabdam mevi athilude
povathum ieraaru vriuksham nilppathum modi;-
Verse 8dutharum angkaarthu sada svaramdalam paadi
nathhane kondadidunna getham maa modi;-
Verse 9yerushalemin adhipanesho thirumun njaan sthuthi padan
varum vareyum arikil bhavan erikkennam nathha;-
Download Song