LyricFront

Yeshu en manaalan varum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എൻ മണാളൻ വരും നാളതേറ്റം ആസന്നമേ ശുദ്ധരിൻ പ്രത്യാശയിൻ പ്രഭാതമേ ഹാ അതെന്തു ഭാഗ്യമേ, ആയതെന്റെ ആശയേ ആ ദിനം കൊതിച്ചിടുന്നെ
Verse 2
കാണുമേ വേഗമെൻ കാന്തനാം യേശുവേ കാണ്മതെന്തൊരാനന്ദം വർണ്യമല്ലെൻ ആമോദം
Verse 3
പാപികൾക്ക് രക്ഷകനായ് പാരിടത്തിൽ വന്നോനവന് ശാപ മരണം സഹിച്ചുയിർത്തവൻ പാപിയാമെൻ ഏഴയിൻ പാപമാകെ നീക്കിയെന്നെ വീണ്ടെടുത്ത പുണ്യാത്മനെ കാണു...
Verse 4
രോഗികൾക്ക് വൈദ്യനവൻ രോഗത്തിൻ മരുന്നും സദാ വ്യാകുലങ്ങൾ നീക്കും യേശു നായകൻ രോഗ ദുഃഖമേതുമില്ലാതെ നിത്യ ദേഹമെൻ പേർക്കൊരുക്കി വന്നീടുമേ കാണു...
Verse 5
വിണ്ണവർക്കധീശനു ജയം വിൺദൂതർ സൈന്യമാർത്തിടും വിണ്ണിൽ എല്ലാം ആനന്ദം കൊണ്ടാടുമേ കാഹളം ധ്വനിക്കുമെന്റെ കാതുകൾ ശ്രവിക്കുമന്നു മാനിടർ ഭ്രമിച്ചിടുമേ കാണു...
Verse 6
പാരിലുള്ളോരെൻ ഗേഹമാം നാറുമെന്റെ മൺദേഹമോ മാറും മറുരൂപമായ് ഞൊടിയിടെ വാനിൽ പറന്നേറിടും പ്രാവുപോൽ പരത്തിൽ നി- ന്നാഗമിക്കും തൻ ചാരെ കാണു...
Verse 7
തീരുമെന്റെ സന്താപം പാരിലേറ്റ വൻ താപം തോരുമെന്റ കണ്ണീരും അന്ന് നിത്യമായ് വാഴുമെന്നും കാന്തയായ് മൽപ്രിയന്റെ തേജസ്സാൽ ശോഭയേറും ശാലേമിൽ കാണു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?