യേശു എൻ രക്ഷകൻ ജീവനാഥൻ ആശ്വാസദായകൻ
ആശ്രയം തൻ പദമാണെനിക്കിങ്ങാകുലമില്ലതാൽ
Verse 2
കാരിരുൾ മൂടുമെൻ ജീവിതപാതയിൽ ദീപമായ് വന്നവൻ
താപമെഴും മരുഭൂമിയിൽ നൽകണമേഘമായ് നിന്നവൻ
നാൾതോറും നൽവഴിത്താരയിൽ കൈവിടാതെന്നെ നടത്തും താൻ യേശു…
Verse 3
ശോധനവേളയിൽ കൈകളാൽ താങ്ങിടും നല്ലൊരു നായകൻ
സോദരർ മാറിടും നേരത്തും മാറാത്തൊരുത്തമ സ്നേഹിതൻ
അന്നന്നു വേണ്ടുന്നതെല്ലാം താൻ തന്നെന്നും എന്നെ പുലർത്തുമേ യേശു…
Verse 4
മന്നിൻ ധനത്തിലും മാനവരാരിലും അല്ലയെന്നാശ്രയം
ആകാശഭൂമികൾ സൃഷ്ടിച്ച ദേവനിലല്ലോയെന്നാശ്രയം
അൻപെഴും തന്റെ ദിവ്യപൊൻ ചിറകിൻ കീഴിലെന്നുമെൻ വിശ്രമം യേശു…
Verse 5
എന്നേശു വന്നിടുമന്നാധി തീർന്നിടും കണ്ണുനീർ തോർന്നിടും
എൻദേഹം മാറിടും തന്റെ രൂപമായിടും വിണ്ണിൽ ഞാൻ ചേർന്നിടും
ആ ദിനമെണ്ണി ഞാനിന്നു പാരിടത്തിൽ പാർക്കുന്നുല്ലാസമായ് യേശു…
Verse 1
yeshu en rakshakan jeeva nathhan aashvaasadaayakan
aashrayam than padamaanenikkingaakulamillathaal