യേശു എൻ സങ്കേതം എൻ നിത്യപാറയുമേ
ആശ്രയം താൻ മാത്രം ആ നാമം സുസ്ഥിരമേ
പിളർന്നതൊരിക്കൽ ക്രൂശിൽ ചൊരിഞ്ഞ രക്തമതാൽ
വളർന്നു ഞാൻ ദൈവപൈതൽ തൻ മഹാസ്നേഹത്താൽ
Verse 2
യോഗ്യമല്ലാത്ത ഈ ലോകത്തേറുന്ന മാലിന്യങ്ങൾ
മാർഗ്ഗത്തിലേറിവന്നെന്നെ ഭീതിപ്പെടുത്തിടുമ്പോൾ
ചാരും കാൽവറിമേട്ടിൽ തകർന്ന മാറിടത്തിൽ
തോരും കണ്ണുനീരെല്ലാം യേശുവിൻ കൈകളിൽ
Verse 3
ലോകത്തിന്നാശ്രയമൊന്നും ശാശ്വതമല്ലായ്കയാൽ
ശോകക്കൊടുങ്കാട്ടിലൂടെ ഓടിമറയുന്നു ഞാൻ
ദൂരെ ദൂരെ കാണുന്നെൻ നിത്യഭവനത്തെ
വേഗം ഞാൻ അങ്ങുചേരും അതെത്ര ഭാഗ്യമേ
Verse 4
കൺകൾക്കിമ്പമായ തൊക്കെയും നശ്വരമെ
മണ്ണിൽ ഭാഗ്യമെല്ലാം മാറിമറഞ്ഞിടുമേ
വേദന മാത്രമെങ്ങും ജീവിതനാളുകളിൽ
മോദങ്ങൾ മാത്രമാണെന്നും സ്വർഗ്ഗീയ നാടതിൽ
Verse 5
മുഴങ്ങും കാഹളമെല്ലാം ഗംഭീരനാദത്തോടെ
ധ്വനിക്കും ദൈവത്തിൻ ശബ്ദം വിശുദ്ധർ ഉയർക്കുമെ
തേജസ്സമ്പൂർണ്ണനാമേശു മേഘത്തിൽ വന്നീടുമ്പോൾ
ജ്യോതിസ്സുപോൽ എന്നന്നേക്കും തൻകൂടെ വാഴും നാം
Verse 6
രാത്രിയില്ലാത്തൊരു ദേശം എന്നേക്കും പാർപ്പിടമായ്
മർത്യമല്ലാത്തൊരു വേഷം പ്രാപിക്കും നിശ്ചയമായ്
എണ്ണമില്ലാത്ത വിശുദ്ധർ പൊൻകുരുത്തോലയുമായി
വർണ്ണിക്കും ദൈവത്തിൻ നീതി സ്വർഗ്ഗീയഗാനത്താൽ
Verse 1
yeshu en sangketham en nithiya parayume
aashrayam than mathram aa namam susthirame
pilarnna-thorikkal krushil chorinja rakthamathal
valarnnu njaan daivapaithal than maha-snehathal