Yeshu enikkethra nallavanam klesham
Verse 1യേശു എനിക്കെത്ര നല്ലവനാം
ക്ലേശമേശാതെന്നെ കാത്തവനാം
താഴ്ചകൾ വന്നാലും വീഴ്ചകൾ വന്നാലും
താങ്ങി നടത്തുവാൻ വല്ലഭനാം
Verse 2എക്കാലത്തും തൻ ഭക്തരെ
തൃക്കയ്യാൽ താങ്ങി നടത്തുമവൻ
കഷ്ടതയിൽ നൽ തുണ താൻ
ദുഃഖത്തിൽ ആശ്വാസ-ദായകൻ താൻ
Verse 3ഉള്ളം കലങ്ങും പ്രയാസം വന്നാൽ
ഉണ്ടെനിക്കഭയസ്ഥാനമൊന്ന്
ഉറ്റവർ സ്നേഹിതർ വിട്ടുപോയെന്നാലും
ഉന്നതൻ മാറില്ല കൈവിടില്ല
Verse 4ആഴിയിൽ പാതയൊരുക്കുമവൻ
ആശ്രിതർക്കാപത്തൊഴിക്കുമവൻ
ആ ദിവ്യ പാദത്തിലാശ്രയിച്ചോരാരും
ആലംബഹീനരായ് തീർന്നതില്ല
Verse 5തൻബലത്താലേ ഞാൻ യുദ്ധം ചെയ്യും
തൻമുഖം നോക്കി ഞാൻ യാത്ര ചെയ്യും
തൻകൃപമേൽ കൃപ പ്രാപിച്ചു ഞാനിന്ന്
തൻപദ സേവയിൽ നാൾ കഴിക്കും
Verse 6വാനവിതാനത്തിൽ ദൂതരുമായ്
വന്നു വിളിക്കുമ്പോൾ ആ ക്ഷണത്തിൽ
മണ്ണിൽ മറഞ്ഞാലും മന്നിലിരുന്നാലും
വിണ്ണിൽ തൻ സന്നിധൗ ചേർന്നിടും ഞാൻ
Verse 1yeshu enikkethra nallavanam
kleshameshathenne kathavanam
thazhchakal vannalum vezhchakal vannalum
thangi nadathuvan vallabhanam
Verse 2ekkaalathum than bhakthare
thrikkayyal thangi nadathumavan
kashtathayil nal thuna thaan
dukhathil aashvasa-dayakan thaan
Verse 3ullam kalangum prayasam vannaal
undenikkabhaya sthanamonne
uttavar snehithar vittupoyennaalum
unnathan maarilla kaividilla;-
Verse 4aazhiyil paatha orukkumavan
aashritharkk-aapathozhikkuma'van
aa divya paadathil aashrayichorarum
aalamba’heenaraay thernnathilla;-
Verse 5than balathaale njaan yuddham cheyyum
than mukham nokki njaan yathra cheyyum
thankrupamel krupa prapichu njaaninne
than pada sevayil naal kazhikkum;-
Verse 6vaana vithanathil dootharumay
vannu vilikkumbol aa kshanathil
mannil maranjalum mannil-irunnalum
vinnil than sannidhou chernnidum njaan;-
Download Song