Yeshu eniykkenthoraashvaasam aakunnu
Verse 1യേശു എനിയ്ക്കെന്തോരാശ്വാസമാകുന്നു
ആശ്ലേഷിച്ചിടുന്നു തൃക്കൈകളാൽ
Verse 2ക്ഷീണം വർദ്ധിച്ചെന്നിൽ കാണുന്ന നേരം തൃ-
പ്പാണികളാൽ തഴുകീടുന്നു താൻ
താണുവന്നെന്നെ തഴുകുന്നവനെ ഞാൻ
കാണുന്നതെന്തു മഹാനന്ദമെ
Verse 3കായസുഖമില്ലാതായിട്ടു ഞാൻ രോഗ-
ശയ്യ തന്നിൽ കിടന്നീടുന്നെങ്കിൽ
മെയ്യോടണഞ്ഞശു നായകനെൻ കായം
പയ്യേ തഴുകുന്നെന്താശ്വാസമേ
Verse 4ചൂരച്ചെടിയുടെ കീഴിലഹം മനോ-
ഭാരപ്പെട്ടു കിടന്നീടുന്നെങ്കിൽ
ചാരത്തണഞ്ഞു തൻ ദൂതർ ചൂടുള്ളാരാ
ഹാരം തന്നു ബലം നല്കീടുമേ
Verse 5വാടിയോരാനനത്തോടെ എമ്മാവൂസി-
ന്നോടുവതിന്നിടയായീടുകിൽ
കൂടെ നടന്നമ്പേറിടും മൊഴികളാൽ
ചൂടുള്ള ചേതസ്സിങ്ങേകീടുമേ -
Verse 6ഏകാന്ത വാസമാം പത്മോസുദ്വീപിൽ ഞാ-
നാകുന്നു എങ്കിലനേരത്തിലെൻ
നാകേശനേറ്റവും പ്രകാശ്യരൂപനായ്
നാക പ്രഭാവങ്ങൾ കാട്ടീടുമേ
Verse 7എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം: എന്ന രീതി
Verse 1Yeshu eniykkenthoraashvaasam aakunnu
aashleshichidunnu thrkkaikalaal
Verse 2kshenam varddhichennil kaṇunna neram thr-
Ppanikalal thazhukedunnu than
thaṇuvannenne thazhukunnavane njaan
kaṇunnathenthu mahaanandame;-
Verse 3kayasukhamillathayittu njaan roga
shayya thannil kidannedunnengkil
meyyodaṇanjeshu nayakanen kayam
payye thazhukunnenthashvasame;-
Verse 4churachediyude kezhilaham mano-
bharappeṭṭu kidannedunnengkil
charathanajnu than dūthar chūdullora
haram thannu balam nalkedume;-
Verse 5vaadiyoraananathode emmaavoosi-
Nnodu’vathinnida’yaayedukil
kude nadannamperidum mozhikalal
chudulla chethassi’ngkekidume;-
Verse 6eekatha vasamam pathmosudvepil nja-
nakunnu engkilanerathilen
nakeshanettavum prakashyarūpanay
naka prabhavangkal kattidume;-
Verse 7Tune of : Ente daivam swargga simhasanam
Download Song