Yeshu ennadisthhaanam aashayavanilathre
Verse 1യേശു എന്നടിസ്ഥാനം ആശയവനിലത്രെ
ആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേ ഞാനും
Verse 2എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ
ഓർത്തു വരുന്തോറുമെ-ന്നാർത്തി മാഞ്ഞുപോകുന്നു
Verse 3ദുഃഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽ
കൈക്കു പിടിച്ചു നടത്തിക്കൊണ്ടുപോകുന്നവൻ
Verse 4രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ
Verse 5പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമായ് നൽകും
Verse 6വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും
മുമ്പും പിമ്പുമായവൻ-അൻപോടെന്നെ നടത്തും
Verse 7ലോകമെനിക്കുവൈരി-ലോകമെന്നെ ത്യജിച്ചാൽ
ശോകമെന്തെനിക്കതിൽ-ഏതും ഭയപ്പെടാ ഞാൻ
Verse 8വെക്കം തൻ മണവാട്ടിയാക്കീടുമെന്നെയെന്നു
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും
Verse 1yeshu ennadi-sthhanam aasha avanil athre
aashvaasathin poornnatha yeshuvil kande njaanum
Verse 2ethra-madhuramavan naamam enikku parthal
orthu varum thorume-nnarthi manju pokunnu;-
Verse 3dukham dari-dryam ennivaykkundo shakthiyenmel
kaikku pidichu nadathi kondu pokunnavan;-
Verse 4rogamenne pidichen deham kshayichalume
vegam varumen nathhan deham puthuthakeedan;-
Verse 5papathalennil vanna shapakkarakal matti
shobhitha neethi vasthram abharanamayi nalkum;-
Verse 6vanbicha lokathira-kkambam theeru-volavum
munbum pinbummayavan anpodenne nadathum;-
Verse 7loka menikku vyirri loka menne thyajichal
shokam enthenikkathil ethum bhayappeda njaan;-
Verse 8vekkam than manavatti-aakedum enneyennu
vakkundenikku thante neekamilla-thinottum;-
Download Song