Yeshu ennashrayamaam kristheshu
Verse 1യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാം
അവനനുഗ്രഹകരങ്ങൾ നീട്ടിയെന്നെത്തൻ
അരികിലണച്ചിടന്നു
Verse 2ദാഹത്തെപ്പെരുക്കും ജലമല്ലോ-ഇഹ
ലോകം കൊടുക്കും സുഖമെല്ലാം
സ്നേഹത്തിനുറവിടമേശുവത്രേയെൻ
ദാഹത്തെത്തീർക്കും ജീവജലം യേശു...
Verse 3വൈരികളെതിരായ് നിരന്നീടിലും-മമ
സ്നേഹിതരെന്നെ മറന്നീടിലും
മറക്കുകില്ലേശു മനസ്സലിവോടെ
മറച്ചിടും സ്നേഹച്ചിറകടിയിൽ യേശു...
Verse 4ജഡത്തിലെ ശൂലം മാറാതാം-ദൈവ
ജനത്തിനു ശോധന തീരാതാം
ബലം തരും സഹിക്കാൻ കൃപതരുമതിനാൽ
ബലഹീനതയിൽ പുകഴും ഞാൻ യേശു...
Verse 5മന്നിതിലില്ല സ്ഥിരവാസം-നമു
ക്കുന്നത നാടാമവകാശം
വന്നിടുമേശു തന്നിടുമന്നു
മിന്നിടും ദേഹം തന്നുടൽപോൽ യേശു...
Verse 1Yeshu ennaashrayamaam krishteshu ennaashrayamaam
Avananugrahakarangal neetti ennetthan
Arikilanachidunnu
Verse 2Daahaththepperukkum jalamallo-iha
Lokam kodukkum sukhamellaam
Snehathinnuridameshuvathreyen
Daahaththe theerkkum jeevajalam;- Yeshu...
Verse 3Vairikalethiraay niranneedilum-mama
Snehitharenne maranneedilum
Marakkukilleshu manassalivode
Marachidum snehachirakadikhil;- Yeshu...
Verse 4Jadathile shoolam maaraathaam-daiva
Janathinu shodhana theeraathaam
Balam tharum sahikkaan kripatharumathinaal
Balaheenathayil pukazhum njaan;- Yeshu...
Verse 5Mannithililla sthiravaasam-namu
Kunnatha naadaamavakaasham
Vannidum yeshu thannidumannu
Minnidum deham thannudalpol;- Yeshu...
Download Song