Yeshu ennulla naamame lokam
Verse 1യേശു എന്നുള്ള നാമമേ-
ലോകം എങ്ങും വിശേഷ നാമമേ
Verse 2നാശമുണ്ടാക്കും പാപ-നാശം വരുത്താൻ പര-
മേശൻ ജഗത്തിൽ മർത്യ-വേഷം ധരിച്ചു വന്ന
Verse 3മുന്നം ഗബ്രിയേൽ വിൺ ദൂതൻ-ചൊന്ന മോക്ഷ ദയക നാമമേ
കന്നിമറിയം കേട്ടു കാത്തിരുന്നു വിളിച്ച
മന്നിടത്തെങ്ങും ഭാഗ്യം വരുത്തും വല്ലഭ നാമം യേശു...
Verse 4ആർക്കും ചൊല്ലാകുന്നനാമം-എങ്ങും ആരാധിപ്പാനുള്ള നാമം
പേയ്ക്കും പേയിൻ പടയ്ക്കും ഭീതി ചേർക്കുന്ന നാമം
മൂർഖപാപികൾക്കും വി-മോക്ഷം നൽകുന്ന നാമം- യേശു...
Verse 5മന്നർ ചക്രവർത്തികളും-വാഴ്ത്തി വന്ദിച്ചീടും മഹാ നാമം
വിണ്ണിൽ ഗീതത്തിൽ നാമം വേദാന്ത സാര നാമം
പുണ്യം പെരുത്ത നാമം ഭൂവിൽ പ്രകാശ നാമം യേശു...
Verse 6വിൺ മണ്ണും ചേർത്തീടും നാമം – ജപം വിണ്ണിൽ കൊണ്ടാടുന്ന നാമം
നന്മ നിധിപരനിൽ ന്യായം നീതി കൃപക്കും
ഉണ്മയാം സാക്ഷിയായി ഉയർന്നു തൂങ്ങിയ നാമം യേശു...
Verse 7കൽനെഞ്ചുടെയ്ക്കുന്ന നാമം-മന ക്കാടാകെ വെട്ടുന്ന നാമം
എന്നും പുതിയതുപോൽ ഏറെ മധുരനാമം
തന്നിൽ പല സാരങ്ങൾ ധരിച്ചിരിക്കുന്ന നാമം യേശു...
Verse 1yeshu ennulla naamame lokam-
engkun vishesha naamame
Verse 2nashamundakkum paapa- nasham varuthaan para-
meshan jagathil marthya- vesham dharichu vanna
Verse 3munnam gabriel vin duthan-chonna moksha dayaka namame
kanni mariam kettu kathirunnu vilicha
mannidathengum bhagyam varuthum vallabhva namam;- yeshu
Verse 4aarkkum chollaakunna naamam-engkum aaradhippaanulla namam
peykkum peyin padyakkum bheethi cherkkunna namam
moorkha paapikalkkum vi-moksham nalkunna namam;- yeshu
Verse 5mannar chakkravarthikalum vazhthi vannichedum maha namam
vinnin gethathil namam vedantha saara namam
punnyam perutha namam bhuvil prakasha namam;- yeshu
Verse 6vin mannum cherthedum namam-japam vinnil kodaadunna naamam
nayam nidhi paranil nyaayam neethikrupaikum
unmayam sakshiyaay uyamnu thungkiya namam;- yeshu
Verse 7kal nenchudakkunna naamam - mana kkaadaake vettunna naamam
ennum puthiyathupol eray madhura naamam
thannil pala sarangkal dharichirikkunna namam;- yeshu
Download Song