Yeshu ennullathil vanna naalil
Verse 1യേശു എന്നുള്ളത്തിൽ വന്ന നാളിൽ
എന്തുമാറ്റം വന്നു എന്നിൽ
തന്നെ ഞാനെന്നുള്ളത്തിലേറ്റതാലെ
എന്തുമോദം വന്നു എന്നിൽ
Verse 2വൻവിനകൾ തൻ നടുവിൽ സഹായമേകി
എന്റെ പാപഭാരമെല്ലാം തന്മേലേറ്റി
ക്രൂശിൽ തൻചോര എൻ പേർക്കായൂറ്റി(2)
എന്തു മാറ്റം വന്നു എന്നിൽ യേശു...
Verse 3ഇജ്ജഗത്തിൻ മാലിന്യങ്ങൾ നീക്കി മുറ്റും
സ്വന്തമാക്കി എന്റെ പാപബന്ധം മാറ്റി
തൻ പിതാവൊത്തു താൻ ബന്ധമേകി(2)
എന്തു മാറ്റം വന്നു എന്നിൽ യേശു...
Verse 4പൊൻനിണം തന്നെൻ വിലയായ് വീണ്ടുകൊൾവാൻ
എന്നുമെന്നും ഞാനവന്റേതൊന്നു മാത്രം
ദേഹമെൻ ദേഹിയെന്നാത്മാവും(2)
എന്തു മാറ്റം വന്നു എന്നിൽ യേശു...
Verse 5എൻ വഴിയിൽ ദുർഘടങ്ങൾ എല്ലാം നീക്കി
എന്റെയാശ എന്റെ ലാക്കും ഒന്നുമാത്രം
ഇല്ലിനി മൃത്യവിൻ ഭീതിയെന്നിൽ(2)
എന്തു മാറ്റം വന്നു എന്നിൽ യേശു...
Verse 6രാത്രികാലം തീർന്നിടാറായി പ്രഭാതമെത്തി
പ്രഭാതതാരം യേശു-വാനിൽ വന്നിടാറായി
എന്നുമെൻ ഗാനമിതൊന്നു മാത്രം(2)
എന്തു മാറ്റം വന്നു എന്നിൽ യേശു...
Verse 1yeshu ennullathil vanna naalil
enthu maatam vannu ennil
thanne njaan-ullathil-etathaale
enthu modam vannu ennil
Verse 2van vinakal than naduvil sahayameki
ente paapa bharam ellaam thanmeletti
krushil than chora en perkkaayutti(2)
enthu maatam vannu ennil;- yeshu…
Verse 3iejagathin maalinyangkal nekki muttum
svanthamakki ente papa bandham maatti
than pithaavothu thaan bandhameki(2)
enthu maatam vannu ennil;- yeshu…
Verse 4ponninam thannen vilayaay veendu kolvaan
ennumennum njaan avante’thonnu maathram
dehamen dehiyenna’athmaavum(2)
enthu maatam vannu ennil;- yeshu…
Verse 5en vazhiyil durghadangkngal ellaam neekki
ente aasha ente laakkum onnu maathram
illini mrithyuvin bheethiy ennil(2)
enthu maatam vannu ennil;- yeshu…
Verse 6raathrikaalam thernnidarayi prabhathamethi
prabhatha thaaram yeshu-vaanil vannidarayi
ennumen ganam ithonnu mathram(2)
enthu maatam vannu ennil;- yeshu…
Download Song