Yeshu ennullil vannathinaale
Verse 1യേശു എന്നുള്ളിൽ വന്നതിനാലേ
എൻ സർവ്വഭാരം നീങ്ങിയല്ലോ
എന്നുള്ളിൽ പകർന്നു ആനന്ദം
നിത്യമാം ജീവൻ നൽകിയല്ലോ
Verse 2തിരുവചനം എന്നും ധ്യാനിച്ചിടും ഞാൻ
തിരുനാമം ഭൂവിൽ ഘോക്ഷിച്ചിടും ഞാൻ
തിരുകൃപ എന്നിൽ പകരേണം നാഥാ
തിരുവഴിയിൽ നിത്യം യാത്ര ചെയ്തീടാൻ
Verse 3ദുരിതങ്ങൾ ഏറും ഈ മരുഭൂവിൽ
കരുതിനടത്തും അന്ത്യം വരെയും
ഒരുനാളുമെന്നെ പിരിയാതെ നാഥൻ
കരങ്ങളിലെന്നും വഹിച്ചിടുന്നല്ലോ
Verse 4വരും വേഗം പ്രിയൻ വാനമേഘത്തിൽ
ഒരുങ്ങിയിരിക്കും വിശുദ്ധരെ ചേർക്കാൻ
ഒരുങ്ങീട്ടുണ്ടോ പ്രിയൻ വരവിന്നായ്
സ്വർഗ്ഗരാജ്യത്തിൽ ആനന്ദിച്ചീടാൻ
Verse 1Yeshu ennulിൽ vannathinaale
En sarvvabhaaram neengiyallo
Ennullil pakarnnu aanandam
Nithyamaam jeevan nalkiyallo
Verse 2Thiruvachanam ennum dhyaanichidum njaan
Thirunaamam bhoovil ghoshichidum njaan
Thirukripa ennil pakarenam naadhaa
Thiruvazhiyil nithyam yaathra cheytheedaan
Verse 3Durithangal erum ee marubhoovil
Karuthinadathum anthyam vareyum
Orunaalumenne piriyaathe naadhan
Karangalilennum vahichidunnallo
Verse 4Varum vegam priyan vaanameghathil
Orungiyirikkum vishudhare cherkkaan
Orungeettundo priyan varavinnay
Swarggraajyathil aanandhicheedaan
Download Song