Yeshu ente adisthaanam aashrayam
Verse 1യേശു എന്റെ അടിസ്ഥാനം ആശ്രയം അവനിലത്രേ
അവനെന്നെ വഴിനടത്തും അലയാതെ മരുഭൂമിയിൽ(2)
Verse 2എന്റെ ദേശം ഇവിടെയല്ല ഈ ലോകം ശാശ്വതമല്ല
എനിക്കായിട്ടേശു നായകൻ ഒരുക്കുന്നുണ്ടൊരു ഭവനം(2)
Verse 3എന്റെ പ്രിയൻ അതിസുന്ദരൻ പതിനായിരങ്ങളിൽ ശ്രേഷ്ടൻ
ലാസറിനെ ഉയർപ്പിച്ചവൻ പാപികളെ വീണ്ടെടുത്തവൻ(2)
Verse 4എന്റെ പ്രിയൻ വാനിൽവരാറായ് കാഹളങ്ങൾ മുഴങ്ങിടാറായ്
സോദരരേ ഉണർന്നിടുവിൻ ഉയർത്തുവിൻ ജയക്കൊടികൾ(2)
Verse 5കാത്തിരിക്കും വിശുദ്ധരെല്ലാം കഴുകനെപ്പോലെഗമിക്കും
മദ്ധ്യാകാശ മണിയറയിൽ കാന്തനുമായ് വേളികഴിപ്പാൻ(2)
Verse 1yeshu ente adisthanam aashrayam avanilathre
avanenne vazhinadathum alayaathe marubhoomiyil(2)
Verse 2ente desham ivideyalla iee lokam shashvathamallaa
enikkaayitteshu naayakan orukkunnundoru bhavanam(2);-
Verse 3ente priyan athisundaran pathinaayirangalil shreshdan
laasarine uyarppichavan papikale vendeduthavan(2);-
Verse 4ente priyan vaanil vararay kahalangkal muzhangidaaraay
sodarare unar-nniduven uyarthuvin jayakkodikal(2);-
Verse 5Kathirikkum vishuddharellam kazhukanepole gamikkum
maddhyaakaasha maniyarayil kanthanumaay veli-kazhippan(2);-
Download Song