Verse 1യേശു എത്ര മതിയായവൻ
ആശ്രയിപ്പാൻ മതിയായവൻ
അനുഗമിപ്പാൻ മതിയായവൻ
Verse 2കരുത്തുള്ള കരമതിൻ കരുതലിൻ തലോടലീ
ജീവിതത്തിൽ അനുഭവിച്ചളവെന്യേ ഞാൻ
കൂരിരുട്ടിൻ നടുവിലും കൈപിടിച്ചു നടത്തീടാൻ
കൂടെയുണ്ടെൻ നല്ലിടയൻ മനുവേലൻ താൻ;
Verse 3കാരിരുമ്പ് ആണിയിൻമേൽ തൂങ്ങിനിന്ന നേരമന്ന്
ശ്രേഷ്ഠമായ മാതൃകയെ കാണിച്ചു നാഥൻ
സ്നേഹിപ്പാനും ക്ഷമിപ്പാനും സഹിപ്പാനും പഠിപ്പിച്ച
ഗുരുനാഥൻ വഴികളെ പിന്തുടന്നിടും;
Verse 4ഇഹത്തിലെ ജീവിതത്തിൽ ഇരുൾ നീക്കി പ്രഭ ഏകാൻ
പകലോനായ് അവൻ എന്റെ അകമേ വരും
നീതി സൂര്യ കിരണത്തിൻ സ്പർശനത്താൽ എന്റെ ഉള്ളം
വിളങ്ങിടും സഹജർക്കു വെളിച്ചമായി
Verse 1yeshu ethra mathiyayavan
aashrayippaan mathiyayavan
anugamippaan mathiyayavan
Verse 2karuthulla karamathin karuthalin thalodale
jeevithathil anubhavichalavanye njaan
kooriruttin naduvilum kaipidichu nadathedan
koodeunden nalla idayan manuvelan thaan;
Verse 3karirumpe aaniyinmel thoongininna neramanne
shreshdamaya mathrukaye kanichu nathhan
snehippanum kshamippanum sahippanum padippicha
guru nathhan vazhikale pinthudarnnidum;
Verse 4ihalthile jeevithathil irul neekki prabha ekaan
pakalonay avan ente akame varum
neethi soorya kiranthin sparshanathal ente ullam
vilangidum sahajarkku velichamayi;-
Download Song