യേശു എത്ര നല്ലവൻ യേശു എത്ര നല്ലവൻ
യേശു എത്ര നല്ലവൻ എന്നുമേ - എന്റെ
യേശു എത്ര നല്ലവൻ എന്നുമേ
Verse 2
ദാഹവും വിശപ്പും കൊണ്ടൊരു ചെറു
പൈതലപ്പോനോടു അപ്പം യാചിച്ചാൽ
കല്ലുകൾ പെറുക്കിയെടുത്തപ്പമായ്
നൽകിടുന്നോരപ്പനുണ്ടോ ഭൂമിയിൽ(2)
Verse 3
മീനു ചോദിക്കുന്നേരം പാമ്പിനെ കൊടുക്കുമോ
മുട്ട ചോദിക്കുന്നേരം തേളിനെ കൊടുക്കുമോ(2)
നല്ല ദാനമല്ലേ നൽകുന്നെപ്പോഴും
ദൈവം തന്റെ മക്കൾക്കായ് കരുതുന്നെപ്പോഴും (2)
Verse 4
ഊഷര ധരയിൽ എനിക്കിമ്പമായ്
ഒന്നുമില്ല കണ്ണുനീരു മാത്രമേ
ചെങ്കടൽ കടന്നിടുവാൻ എൻ കൈയ്യിൽ
തന്നൊരു ചെറു വടിയുമുണ്ടല്ലോ (2)
Verse 5
അക്കരെ കടത്തിടും ശത്രുവെ ജയിച്ചിടും
ദൈവം ചെയ്ത നന്മകളെ ഓർത്തു നൃത്തമാടിടും (2)
യാഹു നല്ലവൻ ദയ ഓർക്കുമേ
മിരിയാമിൻ ഗീതം പാടി നൃത്തമാടുവേം (2)
Verse 6
പാപശാപ മൃത്യുവും നിറഞ്ഞതാം
ഈ ലോകമേ നീ എന്തെനിക്കു നൽകിടും
കഷ്ട നഷ്ട നിന്ദ പരിഹാസവും
അല്ലാതെന്തെനിക്കു നൽകിടും നീ ലോകമേ (2)
Verse 7
എന്നെ വില വാങ്ങി രാജ വംശമാക്കി തീർത്തവൻ
വാഗ്ദത്ത നാടൊന്നൊരുക്കി വേഗമായ് വരുന്നവൻ (2)
വേണ്ട വേണ്ട ലോകമെ എനിക്കിനി
നിന്നെ വേണ്ട എന്റെ പ്രിയനെ മതി (2)
enne vila vangki raaja vamshamakki therthavan
vagdatha nadonnorukki vegamaay varunnavan(2)
veda venda lokame enikkini
ninne venda ente priyane mathi(2)