Yeshu maheshaa denadayaalo
Verse 1യേശു മഹേശാ ദീനദയാലോ
കനിയണം പാപികളിൽ-നിരന്തരം
Verse 2ഏഴകളിൻ പിഴയാകവെ പോക്കി
വാഴണം ഈ യോഗം! -നിരന്തരം
Verse 3സന്നിധി ബോധം നൽകുക പരനേ
നിന്നടിപണിവോരിൽ -നിരന്തരം
Verse 4നിൻ തിരു നാമം കീർത്തനം ചെയ്-വാൻ
ചിന്തുക വരമധികം-നിരന്തരം
Verse 5നിൻ തിരുവചനം ഫലപ്രദമായി
വിതയ്ക്കുകിന്നടിയാരിൽ-നിരന്തരം
Verse 6വചനം ശ്രവിച്ചിടും നിൻ പ്രിയമക്കൾ
അനുതാപ്തരായിടണം-നിരന്തരം
Verse 7ആത്മാഭിഷേകപ്രാപ്തരായ് നിൻ വര-
ദാനങ്ങൾ വരിക്കണം-നിരന്തരം
Verse 8നിൻ സുവിശേഷം നാടുകളാകെ വൻ
ജയധ്വനി മുഴക്കിടേണം-നിരന്തരം
Verse 9സ്നേഹസ്വരൂപാ നിൻ സ്നേഹത്തിന്റെ ദാർഢ്യം
ഗ്രഹിച്ചീടാൻ വരമരുൾക-നിരന്തരം
Verse 10നീതിയിൽ സൂര്യാ നിൻ തേജസ്സാലെന്നുടെ
ആധികളകറ്റിടേണം-നിരന്തരം
Verse 1yeshu maheshaa deenadayaalo
kaniyanam paapikalil-nirantharam
Verse 2ezhakalin pizhayaakave pokki
vaazhanam ie yogam! -nirantharam;-
Verse 3sannidhi bodham nalkuka parane
ninnadi panivoril -nirantharam;-
Verse 4nin thiru naamam keertthanam cheyvaan
chinthuka varamadhikam-nirantharam;-
Verse 5nin thiruvachanam phalapradamaayi
vithaykkukinnadiyaaril-nirantharam;-
Verse 6vachanam shravicchidum nin priyamakkal
anuthaaptharaayidanam-nirantharam;-
Verse 7aathmaabhisheka praaptharaay nin var-
daanngal varikkanam-nirantharam;-
Verse 8nin suvishesham naadukalaake van
jayadhvani muzhakkidenam-nirantharam;-
Verse 9sneha svaroopaa nin snehatthinte daardhyam
grahiccheedaan varamarulka-nirantharam;-
Verse 10neethiyil sooryaa nin thejassaalennude
aadhikal akttidenam-nirantharam;-
Download Song