Yeshu mahonnathane ninakku
Verse 1യേശു മഹോന്നതനെ നിനക്കു
സ്തോത്രമുണ്ടാകയെന്നേക്കും-ആമേൻ
Verse 2നീചരാം ഞങ്ങളെ വീണ്ടിടുവാൻ
വാനലോകം വെടിഞ്ഞോടിവന്നു
താണുനരാകൃതി പൂണ്ടതിനെ
പ്രാണനാഥാ നിനച്ചാദരവായ് യേശു...
Verse 3വാനസേനാദികളിൻ സ്തുതിയും
ആനന്ദമാം സ്വർഗഭാഗ്യമതും
ഹീനരായിടുമീ ഞങ്ങളുടെ
ഊനമകറ്റുവാനായ് വെടിഞ്ഞോ യേശു...
Verse 4ഭൂതലേ ദാസനായ് നീ ചരിച്ചു
പാപികളെ കനിവായ് വിളിച്ചു
നീതിയിൻ മാർഗമെല്ലാമുരച്ചു
വേദനയേറ്റവും നീ സഹിച്ചു യേശു...
Verse 5പാപനിവാരകനായ നിന്മേൽ
പാപമശേഷവുമേറ്റുകൊണ്ട്
പാപത്തിൻ യാഗമായ് ചോര ചിന്തി
പാരിൻ മദ്ധ്യേ കുരിശിൽ മരിച്ചു യേശു...
Verse 6ഈയുപകാരമെന്റെ മനസ്സിൽ
സന്തതമോർത്തു നിന്നോടണഞ്ഞു
ലോകയിമ്പങ്ങളെ തള്ളീടുവാൻ
നീ കൃപ ചെയ്ക ദിനംപ്രതി-മേ യേശു...
Verse 1Yeshu mahonnathane ninakku
sthothramundaka ennekkum-aamen
Verse 2neecharam njangale veendeduvan
vanalokam vedinjodi vannu
thanu narakrithi poondathine
prana natha ninachadaravay;- yeshu...
Verse 3vaana senadikalin sthuthiyum
aanandamam swarga bhagyamathum
heenarayidume njangalude
uonamakuttuvanay vedinjo;- yeshu...
Verse 4bhoothale dasanay nee charichu
papikale kanivay vilichu
nethiyin margamellam urachu
vedanayettavum nee sahichu;- yeshu...
Verse 5papanivarananaya ninmel
papamaseshavum ettukondu
papathin yagamay chora chinthi
parin madhyae kurishil marichu;- yeshu...
Verse 6iee upakaramente manassil
santhathamorthu ninnodananju
lokayimpangale thalleeduvaan
nee krupa chayka dinamprethi-me;- yeshu...
Download Song