Verse 1യേശു മണാളൻ വന്നീടും
എൻ മനതാരിലവൻ വാണീടും
സങ്കടമഖിലവുമൊഴിഞ്ഞീടും
ഞാൻ സന്തതമവനിൽ ചാരിടും
Verse 2ഹൃദയം നീറി നുറുങ്ങുമ്പോൾ
കദനം പേറി വലഞ്ഞിടുമ്പോൾ
സദയം മാറോടണച്ചീടുവാനായ് യേശു...
Verse 3ശാന്തിയിൻ തീരം കാണാതെ
ഗതിയില്ലാതെ അലഞ്ഞിടുമ്പോൾ
ശാന്തിയിൻ ഉറവ തുറന്നു പകർന്നെൻ യേശു...
Verse 4സ്നേഹമതെന്തെന്നറിയാതെ
ദ്വേഷത്തീയിൽ വെന്തിടുമ്പോൾ
ആത്മാവിൻ സൽഫലദായകനായെൻ യേശു...
Verse 5പയ്യും ദാഹവും ഏറിടുമ്പോൾ
മരുഭൂനടുവിൽ കഴിഞ്ഞിടുമ്പോൾ
മന്നയിൻ അനുഗ്രഹ മാരിചൊരിഞ്ഞെൻ യേശു...
Verse 6നീതിയിൻ വാതിലടഞ്ഞിടുമ്പോൾ
ആശ്രയമില്ലാതെ കേണിടുമ്പോൾ
ശാശ്വത നീതിയാൽ സാന്ത്വനമരുളി യേശു...
Verse 1Yeshu manalan vanneedum
en manatharilavan vaneedum
sangdamakhilavumozhinjedum
njaan santhatham’avanil charidum
Verse 2hridayam nerri nurungumpol
kadanam peri valanjnjidumpol
sadayam marodan’acheuvanay;- Yeshu...
Verse 3shanthiyin theram kanathe
gathiyillaathe alanjidumpol
shanthiyin urava thurannu pakarnnen;- Yeshu...
Verse 4snehamethennnariyathe
dveshatheyil venthidumpol
aathmavin salphaladayakanayen;- Yeshu...
Verse 5payyum dahavum eridumpol
marubhonaduvil kazhinjidumpol
mannayin anugraha marichorinjen;- Yeshu...
Verse 6nethiyin vathiladanjidumpol
aashrayamillathe kenidumpol
shashvatha neethiyal svanthanamarui;- Yeshu...
Download Song