യേശു മാറാത്തവൻ എന്റെ യേശു മാറാത്തവൻ
ഇന്നലെയും ഇന്നും എന്നേക്കും യേശു മാറാത്തവൻ (2)
Verse 2
വാക്കു മാറാത്തവൻ യേശു മാറാത്തവൻ
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻ
വാക്കു മാറാത്തവൻ യേശു മാറാത്തവൻ
അന്ത്യത്തോളവും നടത്തുമാവൻ (2)
Verse 3
കൈവിടാത്ത നാഥൻ യേശു കൈവിടാത്ത നാഥൻ
കാത്തിടുന്ന നാഥൻ യേശു കാത്തിടുന്ന നാഥൻ
ആഴിയിൻ ഓളങ്ങൾ ഏറി വരുമ്പോൾ
തോളിൽ ഏറ്റുന്നവൻ
ദുഷ്ടന്റെ കരങ്ങൾ എതിരായി വരുമ്പോൾ
ചിറകിൽ മറയ്ക്കുന്നവൻ വാക്കു മാറാ...
Verse 4
മറന്നിടാത്ത നാഥൻ യേശു മാറ്റമില്ലാത്തവൻ
വിശ്വസ്തനായ നാഥൻ യേശു വിശുദ്ധിയിൽ അത്യുന്നതൻ
ലോകത്തിൻ സ്നേഹിതർ മറന്നിടും നേരം
നിത്യമായി സ്നേഹിക്കുന്നോൻ
സ്വർഗീയ വീടതിൽ എത്തും വരെയും
കാത്തു പാലിക്കുന്നോൻ വാക്കു മാറാ...
Verse 5
കൂടെ ഉള്ള നാഥൻ യേശു നല്ലൊരു സ്നേഹിതൻ
കാലിനു ദീപമവൻ എന്റെ പാതയ്ക്ക് പ്രകാശമേ
ജീവിത തോണി ഉലയും നേരം അമരത്തിരിക്കുന്നവൻ
ബലവും ശൈലവും കോട്ടയുമായവൻ
നടത്തും അന്ത്യം വരെ വാക്കു മാറാ...