യേശു നല്ലവൻ യേശു വല്ലഭൻ സർവ്വ-വല്ലഭൻ
കണ്ണുനീർ മാറ്റിസന്തോഷം തന്ന യേശു നല്ലവൻ(2)
Verse 2
പാടി സ്തുതിച്ചിടാം വാഴ്ത്തി പുകഴ്ത്തിടാം
ഉല്ലാസത്തോടെ നാം ആർത്തു ഘോഷിക്കാം
Verse 3
കഷ്ടങ്ങൾ നടുവിൽ വന്നെന്നെ രക്ഷിച്ച യേശു വല്ലഭൻ
ദുഃഖത്തിൻ നടുവിൽ ആശ്വാസം തന്ന യേശു നല്ലവൻ(2)
സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ഇല്ല ഇനി ഭയപ്പെടില്ല ശക്തനാക്കുന്നവൻ മുഖാന്തരം
നമുക്കെല്ലാം സാധ്യമേ (2) പാടി...
Verse 4
ശത്രുവേ തകർക്കാൻ ശക്തി തരുന്നവൻ യേശു വല്ലഭൻ
വചനം അയച്ചു സൗഖ്യം തരുന്നവൻ യേശു നല്ലവൻ (2)
സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ശത്രു കാലിൽ വീഴില്ലല്ലോ രോഗം ദാരിദ്ര്യം ചിന്താകുലങ്ങളും
എല്ലാം തോറ്റുപോം (2) പാടി...