Yeshu nathha nin krupaykkay sthothram
Verse 1യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനെ നിൻ നാമമെന്റെ ക്ലേശമകറ്റും
Verse 2നാശമയനായൊരെന്നിൽ ജീവനരുളാൻ വൻ
ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു
Verse 3പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്റെ
ജീവനിലൊരംശമെനിക്കേകിയതിനാൽ
Verse 4നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരു
വൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ
Verse 5തൻജഡ ശരീര മരണം നിമിത്തം നീ നിൻ
പിതാവോടെന്നെ നിരപ്പിച്ചതുമൂലം
Verse 6എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ-
നത്രനാളുമന്ധകാരം തന്നിലിരുന്നേൻ
Verse 7ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്റെ
ജീവരസമെന്നിലെന്നുംതന്നുപാലിക്ക
Verse 8വിശ്രമ ദേശത്തിലീ ഞാനെത്തും വരെക്കും നിന്റെ
വിശ്രുത കൃപകളെന്നെ പിന്തുടരേണം
Verse 1yeshunaathhaa nin kripaykkaay sthothramennekkum
ieshane nin naamamente kleshamakttum
Verse 2naashamayanaayorennil jeevanarulaan van
krooshine sahicchapamaanam vahicchoru;-
Verse 3paavanamaam neethiyil njaanennumirippaan ninte
jeevaniloramshamenikkekiyathinaal;-
Verse 4ninahridayam thannilenne munakuricchoru
vanakarunaykkinnumivannarhathayille;-
Verse 5thanajada shareera maranam nimittham nee nin
pithaavodenne nirappicchathumoolam;-
Verse 6ethrakaalam nin kripayevyartthhamaakki njaa-
nathranaalumandhakaaram thannilirunnen;-
Verse 7jeevalathayaaya ninnil njaan nilanilppaan ninte
jeevarasamennilennumthannupaalikk;-
Verse 8vishrama deshatthilee njaanetthum varekkum ninte
vishrutha kripakalenne pinthudarenam;-
Download Song