Verse 1യേശുനാഥാ സ്നേഹരൂപാ
വാഴ്ത്തും നിന്നെ സാദരം
ക്രൂശിലോളം താണു എന്നെ
സ്നേഹിച്ചോ! നീ അകാരണം
Verse 2സ്തുതിക്കും ഞാൻ സ്തുതിക്കും
ഞാൻ ജീവനാഥാ! നിരന്തരം
Verse 3മുൾക്കിരീടം ചൂടിയോ നീ
നിന്ദിതനായ് തീർന്നുവോ
പാപിയെന്നെ മോചിപ്പാനായ്
പാടുകൾ നീ സഹിച്ചെന്നോ!
Verse 4ആണികൾ നിൻപാണികളിൽ
പാഞ്ഞുകേറും നേരവും
സാധുവെന്നെ ഓർത്ത നിന്റെ
സ്നേഹമെന്തോരതിശയം!
Verse 5ഇത്ര സ്നേഹം ഇദ്ധരയിൽ
വേറെയില്ല രക്ഷകാ!
എന്നെ സ്നേഹിച്ചെന്റെ പേർക്കായ്
രക്തം ചിന്തി മരിച്ചെന്നോ!
Verse 6നായക! നിൻ ദണ്ഡനങ്ങൾ
നാവിനാൽ അവർണ്ണ്യമാം
താവക തൃപ്പാദം രണ്ടും
ചുംബിച്ചു ഞാൻ നമിക്കുന്നു.
Verse 7മാറിടാത്ത യേശുനാഥൻ മാററും : എന്ന രീതി
Verse 1Yeshunaadhaa sneharoopaa
vaazhththum ninne saadaram
krooshiloolam thaanu enne
snehichcho! nee akaaranam
Verse 2Sthuthikkum njaan sthuthikkum
njaan jeevanaadhaa! nirantharam
Verse 3Mulkkireedam choodiyo nee
nindithanaay theernnuvo
paapiyenne mochippaanay
paadukal nee sahichenno!
Verse 4Aanikal ninpaanikalil
paanjukerum neravum
saadhuvenne ortha ninte
snehamenthoraathishayam!
Verse 5Ithra sneham idharayil
vereyilla rakshakaa!
enne snehichente perkkaay
raktham chinthi marichenno!
Verse 6Naayaka! nin danndanakal
naavinaal avarnyamaam
thaavaka thrippaadam randum
chumbichu njaan namikkunnu.
Verse 7Maaridaatha yeshunaathan maarram : enna reethi
Download Song