Yeshu nathhaa loka rakshakane
Verse 1യേശുനാഥാ ലോക രക്ഷകനെ
ജീവ നാഥാ സ്വർഗ്ഗ നന്ദനനെ
അങ്ങേ കണ്ടിടുവാൻ വാഞ്ഛ ഏറിടുന്നെ
ഇരവും പകലും കാത്തീടുന്നേ
സുന്ദരനെ പാപ മോചകനെ
വന്ദിതനെ രക്ഷാ നായകനെ
Verse 2വന്നിടുന്നു ഞങ്ങൾ കേണിടുന്നു
ആ തിരു പാദം കുമ്പിടുന്നു
Verse 3പാപികളെ തേടി വന്നവനെ
രോഗികളെ സൗഖ്യമാക്കിയോനെ
ഭൂതത്തെ ശാസിച്ചകറ്റിയോനെ
പീഢിതർക്കാശ്വാസമായവനെ...വന്നിടുന്നു
Verse 4ഓളത്തിൻ മേൽ നടകൊണ്ടവനെ
കാറ്റിനെ ശാസിച്ചമർത്തിയോനെ
മൃത്യുവിൻമേൽ ജയം കൊണ്ടവനെ
ദുഖിതർക്കാശ്വാസം ആയവനെ....വന്നിടുന്നു
Verse 5കുരുടരിൻ കണ്ണു തുറന്നവനെ
ചെകിടരിൻ കാതു തുറന്നവനെ
പച്ചവെള്ളം വീഞ്ഞാക്കിയോനെ
സാധുക്കൾക്കപ്പവും നൽകിയോനെ ...വന്നിടുന്നു....
Verse 1Yeshunaadhaa loka rakshakane
Jeeva naadhaa swargga nandhanane
Angge kandiduvaan vaanchaa eridunne
Iravum pakalum kaatheedunne
Sundarane paapa mochakane
Vandhithane rakshaa naayakane
Verse 2Vannidunnu njangal kenidunnu
Aa thiru paadham kumbidunnu
Verse 3Paapikale thedi vannavane
Rogikale saukhyamaakkiyone
Bhoothathe shaasichakattiyone
Peeditharkkaashwaasamaayavane...vannidunnu
Verse 4Olathin mel nadakondavane
Kaattine shaasichamarthiyone
Mrithyuvinmel jayam kondavane
Dukhitharkkaashwaasam aayavane....vannidunnu
Verse 5Kurudarin kannu thurannavane
Chekidarin kaathu thurannavane
Pachchavellam veenjaakkiyone
Saadhukkalkkappavum nalkiyone ...vannidunnu....
Download Song