Yeshu nathhane sabhayil manavalane
Verse 1യേശുനാഥനേ സഭയിൽ മണവാളനേ
വരികിങ്ങിന്നേരമേ ചൊരികാശിർവാദമേ
ദാമ്പത്യ പുതുജീവിതം മനസ്സായ് വരിച്ചീടുമി-
ദാസർക്കേകണം നിന്നാശിഷങ്ങളെ
Verse 2ആദിനാളതിൽ-അങ്ങേദൻ പറുദീസിൽ
ആദാം നിൻ സുതൻ തുണയററിരുന്നതാൽ
സന്ദരീമണി ഹവ്വയെ കൊടുത്തവരിരുവരെയും
മോദാലനുഗ്രഹിച്ച മോഹനവരദ
Verse 3അബ്രഹാം സുതനാം യിസ്ഹാക്കിനൊത്തവളാം
റിബേക്കയാം തരുണീമണിയെ കൊടുത്തവനെ
മോദമായവർ വാണു ഭൂവിന്നനുഗ്രഹം പകരാൻ
സമ്പത് സന്താനവൃദ്ധി നൽകിയ പരനേ
Verse 4വിലയേറും വസ്ത്രമോ നിലയററ രത്നമോ
തലപിന്നുകെന്നതോ അലങ്കാരമാക്കാതെ
സൽപ്രവൃത്തികളാലംകൃതമായി ശോഭനയായ്
വാഴാനരുൾക നിൻകൃപ സോദരിയിവൾക്കും
Verse 5സാവധാനവും ബഹുസൗമ്യശീലവും
ഹൃദയത്തിനൊത്തതാം ക്ഷമയററ ഭൂഷണം
ക്രിസ്തുവാം ശിരസ്സിന്നു തൻസഭ കീഴ്പ്പെടുമതുപോൽ
ഭർത്താവിനിനിയവൾ പകരാനനുസരണം
Verse 6ക്രിസ്തു തൻസഭയെ പരിപോഷിപ്പിപ്പതുപോൽ
പരമൻ സ്നേഹാലവൾക്കായ് സ്വയമേൽപിച്ചെന്നതു പോൽ
ഭർതൃസ്ഥാനത്തിലെത്തും സോദരൻ ഭാര്യയാമിവളിൽ
കാട്ടേണം സ്നേഹം സ്വന്തദേഹമെന്നതുപോൽ
Verse 7സൗഖ്യമാകിലും സന്താപമേറിലും
സന്തോഷപൂണ്ണരായ് സംതൃപ്തരായ് ഭൂവിൽ
ഭാരമേററു സമ്മോദമായ് ഗൃഹപാലനം നയിപ്പാൻ
പാരം കനിഞ്ഞരുളും നിൻ കൃപാവരിഷം
Verse 1Yeshu nathhane sabhayil manavalane
varikinginnerame chorikaashirvaadame
dampathya puthujeevitham manassay varichedumi-
dasarkkekanam ninnaashishangale
Verse 2aadi naalathil-angedan parudesil
aadaam nin suthan thunayattirunnathaal
sandaremani havvaye koduthavariruvareyum
modal anugrahicha mohanavarada;-
Verse 3abraham suthanam yishakkinothavalaam
ribekkayam tharune maniye koduthavane
modamayavar vanu bhuvinn’anugraham pakaran
sampath santhana’vrddhi nalkiya parane;-
Verse 4vilayerum vasthramo nilayatta rathnamo
thala pinnu’kennatho alangkaaram’aakkaathe
salpravrthi’kalaalam-krithamayi shobhanayay
vaazhaan’arulka ninkrupa sodariyivalkkum;-
Verse 5saavadhanavum bahu’saumyashelavum
hridayathinothatham kshamayatta bhushanam
kristhuvam shirassinnu thansabha kezhppedum’athupol
bharthavininiyaval pakaran anusaranam;-
Verse 6kristhu thansabhaye pariposhi’ppippathupol
paraman snehalavalkkay svayam’elppichennathu pol
bharthr’sthhanathilethum sodaran bharya’mivalil
kattenam sneham svantha’dehamennathupol;-
Verse 7saukhyamakilum santhapamerilum
Santhosha’punnaray samthruptharay bhuvil
bharamettu sammodamaay grihapalanam nayippan
param kaninjarulum nin krupaa’varisham;-
Download Song