Yeshu nayaka papa shapa nashaka
Verse 1യേശു നായകാ പാപ ശാപ നാശകാ
വീണ്ടെടുത്ത നിൻ ജനത്തിനാത്മദായകാ
Verse 2കണ്ടു ഞാനീ ദൈവസ്നേഹമീശൻ ക്രൂശിന്മേൽ
പണ്ടു ഞാനറിഞ്ഞതില്ലെന്നോർത്തു നീറുന്നെ
ഉണ്ടെനിക്കു നാടുമേലിലെന്നതോർക്കുമ്പോൾ
വേണ്ടെനിക്കീ മിസ്രയീമിൻ നിക്ഷേപങ്ങളെ യേശു...
Verse 3നിൻ വരവിൻ ലക്ഷ്യങ്ങളുമെങ്ങും കാണുന്നേ
ജാതിജാതിയോടു പോരിന്നായുധങ്ങളാൽ
വ്യാധിമൂലം ഖേദിക്കുന്നീ മാനവരെല്ലാം
ക്ഷാമവും ഭൂകമ്പവുമവിടവിടെയായ് യേശു...
Verse 4അന്ത്യകാല സംഭവങ്ങളാലെ ഭൂവനം
മാരകായുധങ്ങളാലെ ലോകരാഷ്ട്രങ്ങൾ
സായുധസമരത്തിനായ് കളമൊരുക്കുന്നേ
കാന്തനെ നിൻ വരവിനെന്തു താമസിക്കുന്നു യേശു...
Verse 5വെള്ളിപൊന്നുമല്ല എന്നെ വീണ്ടെടുത്തത്
നിസ്തുല നിണം കരുണയാൽ കഴുകയായ്
വസ്തുതകൾ വർണ്യമല്ലതെന്റെ നാവിനാൽ
കർത്തൻ ക്രൂശിൽ നിർവ്വഹിച്ച ദൈവനിർണ്ണയം യേശു...
Verse 6കണ്ണുകണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപങ്ങൾ
കേൾപ്പതില്ല സ്വർഗ്ഗസീയോൻ ഇമ്പനാദങ്ങൾ
ഒന്നു ഞാനറിയുന്നേതൻ വാസമോർക്കുമ്പോൾ
മന്നിടം മറന്നു ഗാനമന്നുപാടുമേ യേശു...
Verse 1yeshu nayaka papa shapa nashaka
veendedutha nin janathinathma dayaka
Verse 2kandu njaanee daivasneham-ieshan krushinmel
pandu njaan arinjathillennorthu'neerunne
undenikku naadu melil ennathorkkumpol
vendenikke misrayimin nikshepangkale;-
Verse 3nin varavin lekshyangalum engum kanunne
jathi-jathiyodu porinnayudthangalal
vyadhimulam kedikkunnee manavarellam
kshamavum bhukampavum avidavideyay;-
Verse 4anthyakala sambhavangalale bhuvanam
marakayudhangalale loka rashtrangkal
sayudha samarathinay kalamorukkunne
kanthane nin varavinethu thamasikkunnu;-
Verse 5velli ponnumalla enne veendeduthathe
nisthulla ninam karunayal kazhukayayi
vasthuthakal varnnyamallathente navinal
karthan krushil nirvahicha daiva nirnnayam;-
Verse 6kannu kandittilla vinnin bhavi rupangal
kelppathilla svorgga seeyon impanadangkal
onnu njaan ariyunne than vasamorkkumpol
mannidam marannu ganamannu-padume;-
Download Song