Verse 1യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നു
കാൽവറിയിൽ ഉയിർ തന്നവനാം യേശുനിന്നെ വിളിക്കുന്നു
Verse 2പാപത്തിന്റെ ഭാരത്തിനാൽ പാരം കേണു വലഞ്ഞിടുന്നോ?
പരനേശുവിൽ നിന്റെ പാപത്തിന്റെ പരിഹാരം കണ്ടിടുവാൻ
Verse 3ദാഹമേറും ജലമല്ല ദാനമായി ജീവജലം
ദേവനന്ദനൻ തരും സംതൃപ്തമാം ദിവ്യമോദ പുതുഹൃദയം
Verse 4മർത്ത്യജീവിതം ക്ഷണികം മൃത്യു വന്നിടുമൊരുനാൾ
മറക്കാതെ നിന്നുടെയാത്മരക്ഷ മുന്നമെ നീ പ്രാപിക്കുവാൻ
Verse 5എന്നിടം വരുന്നവരെ ഒന്നിനാലും കൈവിടില്ല
എന്ന വാഗ്ദത്തം തന്ന ജീവനാഥൻ ഇന്നു നിന്നെ വിളിക്കുന്നു
Verse 1yeshu ninne vilikkunnu yeshu ninne vilikkunnu
kaalvariyil uyir thannavanaam yeshu ninne vilikkunnu
Verse 2paapathinte bhaarathinaal paaram kenu valanjidunno?
paraneshuvil ninte paapathinte parihaaram kandiduvaan
Verse 3dahamerum jalamalla daanamaayi jeevajalam
devanandanan tharum samthrupthamaam
divyamoda puthuhrudayam
Verse 4marthya jeevitham kshanikam mruthyu vannidum orunaal
marakkaathe ninnudeyaathma raksha
munname nee praapikkuvaan
Verse 5ennidam varunnavare onninaalum kaividilla
enna vaagdatham thanna jeevanaadhan Innu ninne vilikkunnu
Download Song