Yeshu raajan meghattheril dootharumaay
Verse 1യേശു രാജൻ മേഘത്തേരിൽ ദൂതരുമായ്
വന്നീടുന്ന സുദിനം ആസന്നമായ്
വിശുദ്ധയ മണവാട്ടി പോകാറായ്
ഈ പാരിലെ വാസം എല്ലാം തീരാറായ്
Verse 2ഒരുങ്ങീടുക നാം ഒരുങ്ങീടുക
സീയോൻ യാത്രയ്ക്കായ് ഒരുങ്ങീടുക
ഈ - മായാപുരി വിടാൻ ഒരുങ്ങീടുക
വിൺതേജസ്സിൽ വാഴുവാൻ ഒരുങ്ങീടുക
Verse 3കർത്തകാഹളം വാനിൽ മുഴങ്ങീടുമ്പോൾ
കർത്തനിൻ രക്തം കൊണ്ടു കഴുകപ്പെട്ടോർ
തിരുസവിധേ വേഗം ചേർന്നീടുമേ
തിരുപ്രഭയാൽ ഞാനും വിളങ്ങീടുമേ
Verse 4ലോക ഇമ്പങ്ങൾ ഒന്നും ശാശ്വതമല്ല
ലോകമോഹങ്ങൾ എല്ലാം വെറുത്തീടുക
ലോകരിൻ ദൃഷ്ടികൾ ഗ്രഹിച്ചീടത്തതാം
ലോഭമില്ല പ്രതിഫലം നമുക്കുണ്ടല്ലോ
Verse 5മണവാളന്റെ വാന വരവതിങ്കൽ
മണവാട്ടിയായ് ഞാനും കാണും അന്നാളിൽ
മഹിമയോടെ മഹത്ത്വത്തിൽ വാഴുമന്നാളിൽ
മഹിമയുള്ള മാലോകരുടെ മദ്ധ്യത്തിൽ
Verse 1yeshu raajan meghattheril dootharumaay
vanneedunna sudinam aasannamaay
vishuddhaya manavaatti pokaaraay
ee paarile vaasam ellaam theeraaraay
Verse 2orungeeduka naam orungeeduka
seeyon yaathraykkaay orungeeduka
ie - maayaapuri vidaan orungeeduka
vin thejassil vaazhuvaan orungeeduka
Verse 3kartthakaahalam vaanil muzhngeedumpol
kartthanin raktham kondu kazhukappettor
thiru savidhe vegam chernneedume
thiruprabhayaal njaanum vilngeedume;-
Verse 4loka impngal onnum shaashvathamalla
lokamohngal ellaam veruttheeduka
lokarin drishdikal grahiccheedatthathaam
lobhamilla prathiphalam namukkundallo;-
Verse 5manavaalante vaana varavathingkal
manavaattiyaay njaanum kaanum annaalil
mahimayode mahatthvaththil vaazhum annaalil
mahimayulla maalokarude maddhyatthil;-
Download Song