Yeshu raajan vannidum meghatherathil
Verse 1യേശു രാജൻ വന്നിടും മേഘത്തേരതിൽ
തൻ ജനത്തെ തന്നരികിൽ ചേർത്തിടുവാനായ്
കാലമധികമില്ലിനി പ്രിയൻ വന്നിടാൻ
ക്രിസ്തുവിൻ പ്രിയജനമേ ഒരുങ്ങികൊള്ളൂക
Verse 2ലോകമോഹ ഇമ്പം തേടി ഓടിയവരെ
സത്യപാത വിട്ടുതെറ്റി പോയവരെ
ന്യായം വിധിച്ചീടുമേ നിത്യാഗ്നിയിൽ
തള്ളീടുമെന്നോർത്തിടുക
Verse 3ദൈവശബ്ദം കേട്ടിട്ടും സമർപ്പിച്ചീടുവാൻ
മനസ്സില്ലാതെ മറുതലിച്ചു പോയവരെ
എത്ര ദൂരം ഓടിടും ഈ പാതയിൽ
ഘോരമായ നാൾ വരുന്നിതാ
Verse 4പാവനമാം ജീവിതം നയിച്ചവർക്കെല്ലാം
പ്രതിഫലം അനവധിയായ് നൽകീടുമേ
വീണ്ടെടുക്കപ്പെട്ട സർവ്വ ശുദ്ധരോടോത്ത്
പ്രിയൻകൂടെ വാണിടുമേ
Verse 1Yeshu raajan vannidum meghattherathil
Than janathe thannarikil cherthiduvaanaay
Kaalamadhikamillini priyan vannidaan
Kristhuvin priyajanamé orungikolluka
Verse 2Lokamoha imbam thedi odiyavare
Sathyapaatha vittuthetti poyavare
Njaayam vidhicheedumé nithyaagniyil
Thalleedumennorthiduka
Verse 3Daivashabdam kettittum samarpicheeduvaan
Manassillaathe maruthalichu poyavare
Ethra dooram odidum ee paathayil
Ghoramaaya naal varunnithaa
Verse 4Paavanamaam jeevitham nayichavarkkellaam
Prathiphalam anavadhiyaay nalkeedu mé
Veendedukkappetta sarvva shuddharodoth
Priyan koode vaanidumé
Download Song