Yeshu raajan varunnitha nashalokam
Verse 1യേശു രാജൻ വരുന്നിതാ നാശലോകം തകരുന്നേ
ദൈവജനമേ ഉണർന്നിപ്പോൾ തലകളുയർത്തിപ്പാടുവിൻ
Verse 2എഴുന്നു ശോഭിപ്പീൻ ദീപം തെളിയിപ്പീൻ
പറന്നുപോകാൻ കാലമേറ്റം അടുത്തുവരുന്നിതാ
Verse 3യുദ്ധശബ്ദം മുഴങ്ങുന്നേ കാഹളങ്ങളൂതാറായ്
എത്ര വേഗം ഉണർന്നു നീ ശക്തിയെ പുതുക്കുക എഴു..
Verse 4ജാതിജാതിയോടിതാ രാജ്യമെങ്ങും പൊരുതുന്നേ
ജാതികൾ നിരാശയാൽ പരിഭ്രമിക്കും കാലമായ് എഴു..
Verse 5ദൈവസഭയതുണരട്ടെ അനുഭവങ്ങൾ കാണട്ടെ
സമയം ലേശം കളയാതെ അരുമനാഥനെ സാക്ഷിപ്പിൻ എഴു..
Verse 6ആദ്യസ്നേഹം വിശ്വാസം ആദിമപ്രതിഷ്ഠയും
പുതുക്കി ജീവിതത്തെ നീ കാത്തുസൂക്ഷിച്ചീടുക എഴു..
Verse 7നിൻ വിചാരണയിലെ ആട്ടിൻകൂട്ടം മുഴുവനും
ദുഷ്ടജന്തു തൊട്ടിടാതെ ജാഗരിച്ചു കാത്തുകൊൾ എഴു..
Verse 8ഇടയശ്രേഷ്ഠൻ വെളിപ്പെടാൻ കാലമടുത്തുവരുന്നിതാ
കൂലി തന്റെ കയ്യിലും പ്രതിഫലവുമായിതാ എഴു..
Verse 9നിൻ കിരീടം ആരുമെടുത്തിടാതെ സൂക്ഷിക്ക
ജീവിത വസ്ത്രത്തെ നീ വെൺമയാക്കിക്കൊള്ളുക എഴു..
Verse 1Yeshu raajan varunnitha nashalokam thakarunne
Daivajaname unarnnipol thalakaluyarthippaduvin
Verse 2Ezhunnu shobhippen deepam theliyippen
Parannupokan kalamettam aduthuvarunnitha
Verse 3Yudhashabadam muzhagunne kaahalagalutharaay
Ethra vegam unarnnu nee shakathiye puthukkuka;- ezhu..
Verse 4Jathijathiyoditha rajyamegum poruthunne
Jathikal nirashayaal paribhramikkum kaalamaay;- ezhu..
Verse 5Daiva’sabhaya’thunaratte anubhavagal kaanatte
Samayam lesham kalayathe arumanathane sakshippin;- ezhu..
Verse 6Aadyasneham vishvasam aadima’prathishdayum
Puthukki jeevithathe nee kathusukshicheeduka;- ezhu..
Verse 7Nin vicharanayile aattinkuttam muzhuvanum
Dushdajanthu thottidathe jaagarichu kaathukol;- ezhu..
Verse 8Idayashreshadan velippedan kalamaduthu’varunnitha
Kuli thante kayyilum prathiphalavumaayithaa;- ezhu..
Verse 9Nin kireedam aarumeduthidathe sukshikka
Jeevitha vasthrathe nee venmayaakkikkolluka;- ezhu..
Download Song