Yeshu raajan veagam vanil
Verse 1യേശു രാജൻ വേഗം വാനിൽ വന്നീടും(2)
തൻ വരവിനായ് ഒരുങ്ങി നിൽക്ക നാം ദിനം
ഗംഭീര നാദം കേൾക്കും നിശ്ചയം
Verse 2തൻ വരവിൻ ലക്ഷ്യം ഭൂവിൽ കാണാറായ്(2)
സംഭവങ്ങൾ കേൾക്കുന്നു ഭയജനകമായ്-ക്ഷാമ
വാർത്ത പേശുന്നു ലോകമെങ്ങുമെ യേശു...
Verse 3ഇസ്സങ്ങൾ ബഹുവിധമായ് പൊങ്ങുന്നു(2)
ഈഷൽ ഭേദമെന്യയവ വ്യാപരിക്കുന്നു
ദുർന്നയ രീതിയവലംബിക്കുന്നു യേശു…
Verse 4ദുഷ്ട ജനം പട്ടാളമായ് കൂടുന്നു (2)
ലേശം കൂസിടാതെ പോരിനായൊരുങ്ങുന്നു -
വിജയം പ്രാപ്യമല്ല നിശ്ചയം യേശു…
Verse 5വിശ്വാസ ത്യാഗം സംഭവിക്കുമന്ത്യനാൾ(2)
വെളിച്ചദൂതൻ വേഷം സാത്താൻ ധരിച്ചിടുമല്ലോ
ദൈവമക്കൾ ഓർത്തു കൊള്ളുവിൻ യേശു...
Verse 6സൂര്യചന്ദ്രതാരകാദി ഗോളങ്ങൾ(2)
സൂക്ഷമബുദ്ധികൾ നിരീക്ഷണം നടത്തുമ്പോൾ
ഭീമ മാറ്റം വരുവാൻ പോകുന്നു യേശു...
Verse 7ഭരണകൂടം മാറി-മറിഞ്ഞു വന്നിടും(2)
ഭരണാധികാരികൾ പൊടുന്നിനവെ മാറുന്നു
മരിച്ചുയിർത്തവൻ ഭരണം കൈയ്യേൽക്കും യേശു...
Verse 8അത്തി മുതലായ സകല വൃക്ഷവും(2)
കൂട്ടമായ് തളിർത്തു-കാൺമതോർത്തു നോക്കുകിൽ
ഉന്നതത്തിൽ നാദം കേൾക്കാറായ് യേശു...
Verse 9തിരുവചനം നിവൃത്തിക്കുന്നു പ്രിയരെ(2)
തിരുസുതൻ ഹിതാനുസരണം പ്രവർത്തിച്ചീടുവിൻ
വീണ്ടെടുപ്പോർത്തുയർത്തുവിൻ തല യേശു...
Verse 10ദൈവമക്കൾ തേജസ്സേറി വാഴുമേ(2)
തൻ വരവിൽ മുന്നണിയായ് നിന്നിടുമവർ
കാണും ഞാനും പ്രിയനെ എതിരേൽപ്പാൻ യേശു...
Verse 11ലക്ഷോപലക്ഷം ദൂതർ സേവിതനിതാ: എന്ന രീതി
Verse 1yeshu raajan veagam vanil vannidum(2)
than varavinay orungi nilkka naam dinam
gambhera nadam kelkkum nishchayam
Verse 2than varavin lakshyam bhoovil kaanaaraay(2)
sambhavangal kelkkunnu bhayajanakamaay-kshaama
vaartha peshunnu lokam engngume;- yeshu...
Verse 3issangal bahuvidhamaay pongngunnu(2)
ieeshal bhedamenyayava vyaaparikkunnu
durnnaya reethiyavalambikkunnu;- yeshu…
Verse 4dushda janam pattaalamaay koodunnu(2)
lesham koosidaathe porinaay orungunnu
vijayam praapyamalla nishchayam;- yeshu…
Verse 5vishvasa thyagam sambhavikkum anthyanaal(2)
velichadoothan vesham saathaan dharichidumallo
daivamakkal orthu kolluvin;- yeshu...
Verse 6surya’chandra’tharakaadi golangkal(2)
sukshama buddhikal nirekshanam nadathumpol
bhema mattam varuvan pokunnu;- yeshu...
Verse 7bharanakudam mari-marrinju vannidum(2)
bharanaadhikarikal podunninave marunnu
marichuyirthavan bharanam kaiyyelkkum;- yeshu...
Verse 8athi muthalaaya sakala vrikshavum(2)
Koottamaay thalirthu-kaanmathorthu nokkukil
unnathathil naadam kelkkaaraay;- yeshu...
Verse 9thiruvachanam nivrthikkunnu priyare(2)
thirusuthan hithaanusaranam pravarthicheduvin
veendedupporth-uyarthuvin thala;- yeshu...
Verse 10daivamakkal thejasseri vazhume(2)
than varavil munnaniyay ninnidumavar
kaanum njaanum priyane ethireoppaan
Verse 11Tune of : lakshopa laksham doothar
Download Song