Yeshu rakshithaven svonthamayathal
Verse 1യേശു രക്ഷിതാവെൻ സ്വന്തമായതാൽ
ഞാനവൻ സന്താനം ആയിതീർന്നതാൽ
എന്തു-മോദം എന്റെ അന്തരംഗത്തിൽ
പാടും ഞാൻ സന്തോഷത്താൽ
Verse 2രക്ഷ ദാനമോ അതെത്ര മാധുര്യം
എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം
കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ
കീർത്തിക്കും ഞാൻ നന്ദിയാൽ
Verse 3രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ
നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ
നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ
പാലിക്കെന്നെ കൃപയിൽ
Verse 4പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ
ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ
യേശുവേ നിൻ ശക്തി എന്നും നൽകുകേ
ആത്മാവാൽ നിറക്കുകേ
Verse 5സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ
എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ
കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ
ഹല്ലേലുയ്യാ പാടുമേ
Verse 1yeshu rakshithaven svonthamayathal
njaan avan santhanam aayithernnathal
enthu-modam ente antharamgathil
paadum njaan santhoshathal
Verse 2raksha-danamo athethra madhuryam
enne vendatho athethra aashcharyam
karthen svontha-mayittenne therthathal
kerthikkum njaan nandiyal
Verse 3rakshaka ninnishttam niravettuvaan
nekkuka ennishttam muttumen bhavaan
nadathenne ninnathbutha maargathil
paalikenne krupayil;-
Verse 4poril njaan thalarnnu venu-pokayvan
shathru ente mel jayam kondedayvan
yeshuve nin shakthi ennum nalkuke
aathmaval nirakkuke;-
Verse 5swargge vannu ninne njaan kandedumpol
ente sarvva-khedam annu therumpol
karthane njaan modal chumbichedume
halleluyaa padume;-
Download Song