Yeshu sannidhi mama bhagyam
Verse 1യേശു സന്നിധി മമ ഭാഗ്യം
ക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന-യേശു..
Verse 2ശുദ്ധാത്മാവനുദിനം എന്നുള്ളിൽ വസിച്ചെന്നെ
പ്രാർത്ഥിപ്പാൻ പഠിപ്പിക്കുന്നേരമെപ്പോഴും യേശു..
Verse 3ദൈവവചനമതിൽ ധ്യാനിച്ചീടുവാനതി-
രാവിലെ തൻപാദം പ്രാപിക്കുന്നേരം യേശു..
Verse 4പാപത്താലശുദ്ധനായ് തീരും സമയമനു-
താപഹൃദയമോടെ ഞാനണയുമ്പോൾ യേശു..
Verse 5ലോകചിന്തകളാകും ഭാരച്ചുമടതിനാൽ
ആകുലപ്പെട്ടു തളർന്നീടുന്ന നേരം യേശു..
Verse 6ദുഃഖങ്ങൾ ഹൃദയത്തെ മുറ്റും തകര്ത്തീടുമ്പോൾ
ഒക്കെയും സഹിച്ചീടാൻ ശക്തി നൽകുന്ന യേശു..
Verse 7ഏതൊരു സമയമെന്നന്ധതയതുമൂലം
പാതയറിയാതെ ഞാൻ വലയുമ്പോൾ യേശു..
Verse 8തക്ക സമയമെല്ലാ മുട്ടും പ്രയാസവും തൻ
മക്കൾക്കു തീർത്തു കൊടുത്തീടുന്നോരെൻ യേശു..
Verse 9ശത്രുവിൻ പരീക്ഷയെൻ നേരെ വന്നീടുന്നോരു
മാത്രയിൽ ജയം നൽകി രക്ഷിച്ചീടുന്ന യേശു..
Verse 10മന്നിടമതിലെന്റെ കണ്ണടഞ്ഞതിൻ ശേഷം
പൊന്നു ലോകവാസത്തിൽ എന്നും എന്നേയ്ക്കും യേശു..
Verse 1yeshu sannidhi mama bhagyam
klesham maatti mahaa santhosham ekunna-yeshu
Verse 2shuddhathm-avanudinam ennullil vasichenne
parthhippan padippikkunnerame-ppozhum;-
Verse 3daiva vachanamathil dhyanicheduvanathi-
raavile than paadam prapikkunneram;-
Verse 4papathaal ashuddhenay therum sameyamanu-
thapa hridayamode njaan anayumpol;-
Verse 5loka chithakalakum bhara chumedathinal
aakulappettu thalarnneedunna neram;-
Verse 6dukhangkal hridayathe muttum-thakarthedumpol
okkeyum sahichedan shakthi nalkunna;-
Verse 7eethoru sameyamenn’anthatha-yathumulam
patha ariyathe njaan valanjalaumpol;-
Verse 8thakka sameyamella muttum prayasavum than
makkalkku theerthu koduthedunnoren;-
Verse 9shathruvin parekshayen nere vannedunnoru
mathrayil jayam nalki rakshichedunna;-
Verse 10mannidam athilente kannadanjathin shesham
ponnu lokavasathil ennum ennekkum;-
Download Song