Verse 1യേശു വരും പ്രിയരെ
നമുക്കതിമോദമായി യാത്ര ചെയ്യാം
യേശു രാജൻ വരുവാൻ
നമുക്കിനി ഏറെ നാൾ കാത്തിടേണ്ടാ
Verse 2അത്തി തളിർത്തിടുന്നു
യൂദന്മാരങ്ങെത്തുന്നെറുശലേമിൽ
ഇത്രയെല്ലാം അറിഞ്ഞു
ഉറങ്ങുന്നതുത്തമമോ പ്രിയരെ
Verse 3കഷ്ടത പട്ടിണിയും
പലവിധ നഷ്ടം സഹിച്ചവരും
പാട്ടുകളോടെ കൂടി സീയോൻ നാട്ടിൽ
ചേർന്നിടാൻ കാലമായി
Verse 4ലോകം ത്യജിച്ചവരാം
അഭിഷിക്ത ശ്രേഷ്ഠ അപ്പൊസ്തോലരെ
ചേർന്നു നടന്നുകൊൾവിൻ
വിശുദ്ധിയിൽ ജീവിതം കാത്തുകൊൾവിൻ
Verse 5പാഴ് മരുഭൂമിയിൽ നാം
പലവിധ ക്ലേശം സഹിച്ചതിനാൽ
സാരമില്ല പ്രിയരെ അതിവേഗം
ചേരും നാം ഭാഗ്യനാട്ടിൽ
Verse 6നിദ്രയിൽ നിന്നുണർന്നു
പാത്രങ്ങളിൽ എണ്ണ നിറച്ചു കൊൾവിൻ
മാത്ര നേരത്തിന്നുള്ളിൽ പ്രിയൻ
വരും യാത്ര തുടർന്നു കൊൾവിൻ
Verse 7ആനന്ദിക്കാം പ്രിയരെ യുഗായുഗം
ആനന്ദിക്കാം പ്രിയരെ
ആ ദിനം താമസമില്ല ഹല്ലേലൂയ്യാ
ആനന്ദിപ്പിൻ പ്രിയരെ
Verse 1yeshu varum priyare
namukkathi modamaayi yaathra cheyyaam
yeshu raajan varuvaan
namukkini ete naal kaatthidendaa
Verse 2atthi thalirtthidunnu
yoodanmaar'angetthunne'rushalemil
ithrayellaam arinjnju
urngunnathutthamamo priyare
Verse 3kashdatha pattiniyum
palavidha nashdam sahicchavarum
paattukalode koodi seeyon naattil
chernnidaan kaalamaayi
Verse 4lokam thyajicchavaraam
abhishiktha shreshdta appostholare
chernnu nadannu kolvin
vishuddhiyil jeevitham kaatthukolvin
Verse 5paazh marubhoomiyil naam
palavidha klesham sahicchathinaal
saaramilla priyare athivegam
cherum naam bhaagyanaattil
Verse 6nidrayil ninnunarnnu
paathrngalil enna niracchu kolvin
maathra neratthinnullil priyan
varum yaathra thudarnnu kolvin
Verse 7aanandikkaam priyare yugaayugam
aanandikkaam priyare
aa dinam thaamasamilla hallelooyyaa
aanandippin priyare
Download Song