Yeshuparaa engum nal samaadhaanam
Verse 1യേശുപരാ എങ്ങും നൽ സമാധാനം
ഇക്കാലം അരുൾക പരാ
Verse 2നാശമുള്ള പാരിൽ നന്മ നിറച്ചീടാൻ
ആശിച്ചു വന്ന നാഥാ-പാപ
നാശക ദൈവ ജാതാ യേശു..
Verse 3പാരിൽ സമാധാനം-പക്ഷമാം നൽദാനം
പൂരിപ്പാൻ വന്ന ദേവാ രക്ഷ
പാരിൽ പകർന്ന ദേവാ യേശു...
Verse 4ചോരയൊന്നിൽ നിന്നും-തോന്നിയവർ തമ്മിൽ
ഏറെ ശല്യം ചെയ്യുന്നു-ക്രൂര-
പ്പോരിൽ പലർ ചാകുന്നു യേശു...
Verse 5സാരമറ്റതായ-സംഗതിയാൽ തുള്ളി
ഏറെപ്പേർ ചാകുന്നയ്യോ-പേയും
ഏറെ ജയിക്കുന്നയ്യോ യേശു...
Verse 6വൃദ്ധർ ക്ഷീണർ ഏറെ-മക്കൾ ഭാര്യമാരും
അത്തൽ പെടുന്നതാലെ-ദാരി-
ദ്ര്യത്തിൽ പെടുന്നിക്കാലം യേശു...
Verse 7ഏതും യത്നമെന്യേ-ഏറെപ്പേർ ചാകുന്നേ
പാതാളത്തിൽ ചേരുന്നേ-അതാൽ
വേതാളം ഞെളിയുന്നേ യേശു...
Verse 8യുദ്ധം ശണ്ഠ നീക്കി-യോഗ്യ സമാധാനം
അത്യാവശ്യം തന്നീടാൻ-എങ്ങും
സത്യാനുഗ്രഹം കൂടാൻ യേശു...
Verse 1yeshuparaa engum nal samaadhaanam
ekkaalam arulka paraa
Verse 2naashamulla paaril nanma niraccheedaan
aashicchu vanna nathhaa-paapa
naashaka daiva jaathaa;- yeshu..
Verse 3paaril samaadhaanam-pakshamaam naldaanam
poorippaan vanna devaa raksha
paaril pakarnna devaa;- yeshu...
Verse 4chorayonnil ninnum-thonniyavar thammil
ere shalyam cheyyunnu-kroora-
pporil palar chaakunnu;- yeshu...
Verse 5saaramttathaaya-asamgathiyaal thulli
etepper chaakunnayyo-peyum
ere jayikkunnayyo;- yeshu...
Verse 6vriddhar ksheenar ere-makkal bhaaryamaarum
atthal pedunnathaale-daari-
dryatthil pedunnikkaalam;- yeshu...
Verse 7ethum yathnamenye-etepper chaakunne
paathaalatthil cherunne-athaal
vethaalam njeliyunne;- yeshu...
Verse 8yuddham shandta neekki-yogya samaadhaanam
athyaavashyam thanneedaan-engum
sathyaanugraham koodaan;- yeshu...
Download Song