Verse 1യേശുവേ എൻ ജീവനാഥാ
നീയെൻ കുറവുകൾ സർവ്വം അറിയുന്നു
എൻ മനം തകർന്നിതാ
നിന്റെ മുമ്പിൽ ഞാൻ വരുന്നു (2)
Verse 2താഴ്മയും സൗമ്യതയും
എന്നിലെന്നും വിളങ്ങിടാൻ
സന്തോഷം സമാധാനം
ഏവർക്കും പകർന്നിടാൻ
നീയെൻ ജീവിത നായകനായ്
എൻ പടകിനെ നയിക്കണമേ (2) യേശുവേ...
Verse 3അന്യോന്യം ക്ഷമിച്ചിടാൻ
ശത്രുവെ സ്നേഹിച്ചിടാൻ
നന്മയാൽ തിന്മയിന്മേൽ
ജയഘോഷം ഉയർത്തിടാൻ
നിൻ സ്വഭാവം പകരണമെ
നീയെന്നിൽ വസിക്കണമെ (2) യേശുവേ...
Verse 4സ്വാർത്ഥം വെടിഞ്ഞിടാൻ
അഹംഭാവം അകറ്റിടാൻ
അന്ധകാരം നീങ്ങിടാൻ
ബന്ധനങ്ങൾ അഴിഞ്ഞിടാൻ
നിന്റെ ജീവപ്രകാശമെന്നിൽ
തെളിച്ചീടണെ സ്നേഹനാഥാ (2) യേശുവേ...
Verse 1yeshuve en jeeva nathhaa
neeyen kuravukal sarvvam ariyunnu
en manam thakarnnithaa
ninte mumpil njaan varunnu (2)
Verse 2thaazhmayum saumyathayum
ennilennum vilngidaan
santhosham samaadhaanam
evarkkum pakarnnidaan
neeyen jeevitha naayakanaay
en padakine nayikkaname (2);- yeshuve...
Verse 3anyonyam kshamicchidaan
shathruve snehicchidaan
nanmayaal thinmayinmel
jayaghosham uyartthidaan
nin svabhaavam pakaraname
neeyennil vasikkaname (2);- yeshuve...
Verse 4svaartthham vedinjnjidaan
ahambhaavam akttidaan
andhakaaram neengidaan
bandhanngal azhinjnjidaan
ninte jeevaprakaashamennil
theliccheedane snehanaathhaa (2);- yeshuve...
Download Song