Yeshuve neeyallathashrayippan vere
Verse 1യേശുവേ നീയല്ലാതാശ്രയിപ്പാൻ വേറെ
ലോകത്തിലൊന്നുമില്ല-എന്റെ
രക്ഷകനെ നിന്നെ ഭക്തിയോടെന്നും ഞാൻ
വിഘ്നം കൂടാതെ വാഴ്ത്തും
Verse 2പാപഭാരത്തിൽ കിടന്നതാം എന്നെ നീ
മോക്ഷത്തിൽ ചേർത്തിടുവാൻ-എന്റെ
പാപഭാരങ്ങളെ ക്രൂശിൽ ചുമന്നതാൽ
യേശുവേ വാഴ്ത്തിടുന്നേ യേശുവേ
Verse 3എൻപ്രിയ യേശുവേ നിൻ സ്നേഹമോർത്തു ഞാൻ
എല്ലാം വെടിഞ്ഞീ ഭൂവിൽ-എന്റെ
ചങ്കുപോലും എന്റെ തമ്പുരാനെ പ്രതി
സന്തോഷത്താൽ അർപ്പിക്കുന്നേ യേശുവേ
Verse 4അപ്പനമ്മ മക്കൾ സോദര ബന്ധുക്കൾ
എല്ലാം വെടിഞ്ഞീഭൂവിൽ-എന്റെ
അപ്പനോടൊപ്പമായ് ഇപ്പാരിലെങ്ങുമേ
മറ്റാരേം കാണുന്നില്ലേ യേശുവേ
Verse 5ശത്രുക്കൾ വർദ്ധിച്ചു ക്രുദ്ധിക്കുന്നേ നാഥാ
ഭക്തരെ കീഴമർത്താൻ-പൊന്നു
തൃക്കരം നീട്ടി നീ താങ്ങീടണേ നാഥാ
ഭക്തരെ ചേർക്കുവോളം യേശുവേ
Verse 1yeshuve neeyallaathaashrayippaan vere
lokaththilonnumilla-ente
rakshakane ninne bhakthiyodennum njaan
vighnam koodaathe vaazhththum
Verse 2paapabhaaraththil kidannathaam enne nee
mokshaththil cherththiduvaan-ente
paapabhaarangale krooshil chumannathaal
yeshuve vaazhththidunne;- yeshuve
Verse 3enpriya yeshuve nin snehamaorththu njaan
ellaam vedinjee bhoovil-ente
chankupoolum ente thampuraane prathi
santhoshaththaal arppikkunne;- yeshuve
Verse 4appanamma makkal sodara bandhukkal
ellaam vedinjeebhoovil-ente
appanodoppamaay ippaarilengume
mattaarem kaanunnille;- yeshuve
Verse 5shathrukkal vardhichu krudhikkunne naadhaa
bhakthare keezhamarththaan-ponnu
thrikkaram neetti nee thaangeedane naadhaa
bhakthare cherkkuvolam;- yeshuve
Download Song