Yeshuve neeyanen sangkethame
Verse 1യേശുവേ നീയാണെൻ സങ്കേതമേ
യേശുവേ നീയാണെൻ കോട്ടയുമേ
രോഗങ്ങൾ വന്നാലും ശോകങ്ങൾ വന്നാലും
നീ മാത്രമെന്നുടെ ആത്മനാഥൻ(2)
Verse 2പാപിയിൽ പാപിയാമെന്നേയും നേടുവാൻ
പാവനമാം നിൻ രുധിരം ചിന്തി
പൊന്നേശുവേ എന്നാളും നീയല്ലോ
പൊൻ കരത്താലെന്നെ താങ്ങുന്നവൻ(2) യേശുവേ…
Verse 3ഈ മരുയാത്രയിൽ ക്ലേശങ്ങളേറുമ്പോൾ
തണലായി താങ്ങായെൻ കൂട്ടിരുന്ന്
വേദനയാലെൻ ഉള്ളം തകരുമ്പോൾ
കുളിരായെൻ മനതാരിൽ വന്നീടണേ(2) യേശുവേ…
Verse 4കുരിരുൾ താഴ്വരയിൽ ഏകനായിടുമ്പോൾ
കൂടെ നടക്കാമെന്നോതിയവൻ (2)
വീണ്ടെടുത്തന്നെ മാറോടണച്ചു
വിശ്വാസയാത്രയിൽ നയിച്ചിടുന്നു(2) യേശുവേ...
Verse 1yeshuve neeyaanen sangkethame
yeshuve neeyaanen kottyume
rogngal vannaalum shokngal vannaalum
nee maathramennude aathma naathhan (2)
Verse 2paapiyil paapiyaamenneyum neduvaan
paavanamaam nin rudhiram chinthi
ponneshuve ennaalum neeyallo
pon karatthaalenne thaangunnavan(2);- yeshuve…
Verse 3ie maruyaathrayil kleshngalerumpol
thanalaayi thaangaayen koottirunn
vedanayaalen ullam thakarumpol
kuliraayen manathaaril vanneedane(2);- yeshuve…
Verse 4kurirul thaazhvarayil ekanaayidumpol
koode nadakkaam-ennothiyavan (2)
veendedutthanne maarodanacchu
vishvaasa yaathrayil nayicchidunnu(2);- yeshuve...
Download Song