Yeshuve neeyente aashrayam
Verse 1യേശുവേ നീയെന്റെ ആശ്രയം
ഇന്നുമെന്റെ പാലകൻ
എന്നു മേഘേ വന്നിടുമോ നീ
എന്നെയും നിൻ ചാരെ ചേർത്തീടാൻ
Verse 2കഷ്ടതകൾ വന്നിടുമ്പോഴും
തുഷ്ടിയോടെ മേവിടുവാനായ്
കഷ്ടതയിൽ പൂർണ്ണനായ നീ
എന്നിഷ്ടനായെൻ കൂടെയുള്ളതാൽ
Verse 3വീട്ടുകാരും കൂട്ടുകാരുമായ്
ഏവരും വെറുത്തെന്നാകിലും
സ്വന്തക്കാരാൽ തള്ളപ്പെട്ട നീ
സ്വന്തമായണക്കുമെന്നെയും
Verse 4മന്നിലെന്നു വന്നിടും പ്രിയാ
നിന്നിലൊന്നായ് ഞാനും ചേരുവാൻ
നിൻ വരവിൽ മുന്നണിയായ് ഞാൻ
നിന്നിടാനെൻ ഉള്ളം വെമ്പുന്നേ
Verse 5മൺമയമാം എന്റെ ദേഹമോ
വിൺമയമായ് മാറിടും ദ്യഡം
കർത്തനൊടു കൂടെ മോദമായ്
വാണിടും ഞാൻ നിത്യകാലമായ്
Verse 1yeshuve neeyente aashrayam
innumente paalakan
ennu meghe vannidumo nee
enneyum nin chaare cherttheedaan
Verse 2kashdathakal vannidumpozhum
thushdiyode meviduvaanaay
kashdathayil poornnanaaya nee
ennishdanaayen koodeyullathaal
Verse 3veettukaarum koottukaarumaay
evarum verutthennaakilum
svanthakkaaraal thallappett nee
svanthamaayanakkumenneyum
Verse 4mannilennu vannidum priyaa
ninnilonnaay njaanum cheruvaan
nin varavil munnaniyaay njaan
ninnidaanen ullam vempunne
Verse 5manamayamaam ente dehamo
vinamayamaay maaridum dyadam
kartthanodu koode modamaay
vaanidum njaan nithyakaalamaay
Download Song