Yeshuve nin maha snehathe oorkumpol
Verse 1യേശുവേ നിൻ മഹാ സ്നേഹത്തെ ഓർക്കുമ്പോൾ
നന്ദിയാൽ എന്നുള്ളം നിറഞ്ഞീടുന്നേ
ഹേതു ഇല്ലേ പ്രിയ നീയെന്നെ സ്നേഹിപ്പാൻ
ഏകുന്നെന്നെ നിനക്കായ്
Verse 2ധ്യാനിക്കുമേ നിൻ സ്നേഹത്തെ
എൻ നാവിനാൽ നിൻ സ്തുതി പാടുമേ
Verse 3ആഴിയിൽ ഓളം പോൽ നിന്ദകൾ വന്നാലും
അലകൾ പോൽ കൃപയും തുടർന്നിടുമേ
ജീവിത നൗകയിൽ നീ കൂടെ ഉള്ളതാൽ
ഖേദം എനിക്കില്ലല്ലോ(2) ധ്യാനിക്കുമേ...
Verse 4എൻ ഹൃദി വ്യാകുലത്താൽ ക്ഷീണിച്ചിടുമ്പോൾ
എൻ ദേഹം രോഗത്താൽ തളർന്നിടുമ്പോൾ
വിശ്വാസ നായകൻ യേശുവേ നോക്കി ഞാൻ
ഈ പോരിൽ ജയിച്ചിടുമേ(2) ധ്യാനിക്കുമേ...
Verse 5ദേശങ്ങൾ ജാതികൾ ഭിന്നിച്ചകലുമ്പോൾ
തേജസ്സിന്റെ നിത്യ സുവിശേഷത്താൽ
ഏക ശരീരമായ് നമ്മെയും ചേർത്തത്
ഹാ എന്തൊരത്ഭുതമേ(2) ധ്യാനിക്കുമേ...
Verse 6എൻ ബലം യാഹിൽ നിക്ഷേപിച്ചിരിക്കയാൽ
അവൻ എൻ മഹാ പ്രതിഫലമാകുന്നു
ബലത്തിനുമേൽ ബലം പ്രാപിച്ചു കൊണ്ടു ഞാൻ
സീയോനിൽ ചേർന്നിടുമേ(2) ധ്യാനിക്കുമേ...
Verse 1yeshuve nin mahaa snehathe orkkumpol
nandiyaal ennullam niranjeedunne
hethu ille priya neeyenne snehippaan
eekunnenne ninakkaay (2)
Verse 2dhyaanikkume nin snehathe
en naavinaal nin sthuthi paadume (2)
Verse 3aazhiyil olam pol nindhakal vannaalum
alakal pol krupayum thudarnnidume
jeevitha naukayil nee koode ullathaal
khedam enikkillallo(2);- dhyaanikkume...
Verse 4en hrdi vyaakulathaal ksheenichidumpol
en deham rogathaal thalarnnidumpol
vishvasa naayakan yeshuve nokki njaan
iee poril jayichidume(2);- dhyaanikkume...
Verse 5deshangal jaathikal bhinnichakalumpol
thejassinte nithya suvisheshathaal
eka shareeramaay nammeyum cherthathe
haa enthorathbuthame(2);- dhyaanikkume...
Verse 6en balam yaahil nikshepichirikkayaal
avan en mahaa prathiphalamaakunnu
balathinumel balam praapichu kobdu njaan
seeyonil chernnidume(2);- dhyaanikkume...
Download Song