Yeshuve nin padam kumbidunee
Verse 1യേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ (2)
Verse 2നിസ്തുല സ്നേഹത്താലെ ക്രിസ്തുവേ എന്നെയും നീ
നിൻ മകനാക്കുവാൻ തിന്മകൾ നീക്കുവാൻ വിൺമഹിമ വെടിഞ്ഞു
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Verse 3സ്നേഹത്തിന്നാഴിതന്നിൽ മുങ്ങി ഞാനിന്നു മന്നിൽ
ആമയം മാറിയും ആനന്ദമേറിയും വാഴുന്നു ഭീതിയെന്യേ
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Verse 4എന്നുമേ ഞാനിനിയും നിന്നുടെ സ്വന്തമത്രേ
ഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാൻ എന്തൊരുഭാഗ്യമിത്
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Verse 5ഭൂതലം വെന്തുരുകും താരകങ്ങൾ മറയും-
അന്നുമെൻ യേശുവിൻ അൻപിൻ-കരങ്ങളിൽ
സാധു ഞാൻ വിശ്രമിക്കും
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Verse 1yeshuve nin paadam kumbidunne
yeshuve nin paadam kumbidunne(2)
Verse 2nisthula snehathalle kristhuve enneyum nee
nin makanakkuvaan thinmakal neekkuvaan vin mahima vedinju
halleluyaa - amen ha – halleluyaa
Verse 3snehathi’naazhi thannil mungki njaan innu mannil
aamayam mariyum aanandameriyum vaazhunnu bhethiyenye
halleluyaa - amen ha – halleluyaa
Verse 4ennume njaan iniyum ninnude svothamathre
onnume sakhthamalle bandham mattuvan enthoru bhagyamithe
halleluyaa - amen ha – halleluyaa
Verse 5bhoothalam venthurukum tharakangal marayum-
annumen yeshuvin anpin karangalil
sadhu njaan vishramikkum
halleluyaa - amen ha – halleluyaa
Download Song