Yeshuve nin sneham anubhavippaan polum
Verse 1യേശുവെ നിൻ സ്നേഹം അനുഭവിപ്പാൻ പോലും
യോഗ്യത എന്നിലില്ലാ
അങ്ങയുടെ മുൻപിൽ നിന്നിടുവാൻ പോലും
ആവതില്ല യേശുവെ
Verse 2ഇത്ര മാത്രം എന്നെ സ്നേഹിച്ചിടാൻ
എന്തു ശ്രേഷ്ഠം നിൻ സ്നേഹമേ
ഇത്ര മാത്രം കനിഞ്ഞിടുവാൻ
എത്ര ഉന്നത സ്നേഹമേ
Verse 3നൽകിയല്ലോ രക്ഷ നൽകിയല്ലോ
പാപി ആയിരുന്ന ഏഴയ്ക്ക്
സ്വർഗ്ഗം വിട്ടിറങ്ങി സ്വർഗ്ഗതാതൻ
മണ്ണാകുന്ന എന്നെ മകളാക്കാൻ
Verse 4കാൽ വഴുതി ഞാൻ വീണു ഇരുളെന്നെ മൂടി മറഞ്ഞു
വെളിച്ചമായ് ഇറങ്ങി യേശു വിടുവിച്ചല്ലോ
എന്തു ഞാൻ പകരമായ് നൽകുമേ
ഇതാ എൻ ഹൃദയം സമർപ്പിക്കുന്നെ
Verse 5ആശയില്ലാ ഭൂവിൽ നിരാശപ്പെടാതെ നില്പാൻ
ആശ നൽകി എൻ യേശു നടത്തിടുന്നു
ഇനിയും വരുമെന്ന് ചൊന്നവനെ
എന്നെ തൻ സ്വർഗ്ഗദേശേ ചേർപ്പാനായ്
Verse 1yeshuve nin sneham anubhavippaan polum
yogyatha ennilillaa
angayude munapil ninniduvaan polum
aavathilla yeshuve
Verse 2ithra maathram enne snehicchidaan
enthu shreshdtam nin snehame
ithra maathram kaninjnjiduvaan
ethra unnatha snehame
Verse 3nalkiyallo raksha nalkiyallo
paapi aayirunna ezhaykke
swarggam vittirangi swargga thaathan
mannaakunna enne makalaakkaan;-
Verse 4kaal vazhuthi njaan veenu irulenne moodi maranjnju
velicchamaay irngi yeshu viduvicchallo
enthu njaan pakaramaay nalkume
ithaa en hridayam samarppikkunne;-
Verse 5aashayillaa bhoovil niraashappedaathe nilpaan
aasha nalki en yeshu nadatthidunnu
eniyum varumenn chonnavane
enne than swarggadeshe cherppaanaay;-
Download Song