Verse 1യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചു
നിൻ കൃപയിലിന്നയോളം നിന്നുപോരുവാൻ
Verse 2നാശകന്റെ ഊടുവഴി ചുറ്റി നടന്നു-നാഥാ
മിശ്രദേശത്തന്ധനായ് ഞാൻ മുമ്പു നടന്നു
Verse 3പാപഭാരമെന്നിൽ നിന്നു നീക്കി നീയെന്നെ-ദൈവ-
കോപത്തീയിൽ വീഴാതെന്റെ ശാപം തീർത്തു നീ
Verse 4നാൾതോറുമെൻ ഭാരങ്ങളെ നീ വഹിക്കുന്നു-എന്റെ
ഉള്ളമതിൽ പള്ളികൊണ്ടു വാഴുന്നതു നീ
Verse 5പാപത്തിന്റെ ശോധനകൾ വർധിച്ചീടുമ്പോൾ-നാഥാ
പാപം ചെയ്യാതെന്നിൽ കൃപ തന്നു പാലിക്ക
Verse 6ഈ മരുവിൽ ഞാനിടറി വീണുപോകാതെ-സർവ-
ദുർമോഹവുമെന്നിൽനിന്നു ദൂരെ നീക്കുക
Verse 7ലോകസ്നേഹം പൂണ്ടീ ദാസൻ ദേമാസാകാതെ-എന്നെ
ലോകത്തിൽ നീ അന്യനായ് കാത്തുകൊള്ളേണം
Verse 8പണ്ടാറുലക്ഷം യോദ്ധാക്കളായി എണ്ണിയവരിൽ-അന്ത്യം
രണ്ടുപേരായ് തീർന്നതോർക്കിൽ ഭീതിയുണ്ടെന്നിൽ
Verse 9ആപത്തിലും ക്ഷാമത്തിലും യേശുവേ നീ മാത്രം-എന്നെ
ക്ഷേമമായി പാലിക്കേണം ആർദ്രവാനേ നീ
Verse 10പിറുപിറുപ്പും മറുതലിപ്പും വന്നുപോകാതെ-എന്നെ
കരങ്ങളിൽ നീ പരിപാലിക്ക പരമരാജാവേ
Verse 11സ്വർഗ്ഗകനാൻ നാട്ടിലെന്റെ പാദം വെക്കുവാൻ-ഇനി
എത്രനാൾ ഞാൻ ക്ഷോണിതന്നിൽ കാത്തു പാർക്കേണം
Verse 1yeshuve nin snehamenne kaththu sookshichu
nin krupayil’innayolam ninnuporuvan
Verse 2nashakante ooduvazhi chuti nadannu-nathhaa
Mishra deshathandhanay njaan mumpu nadannu
Verse 3papabharamennil ninnu nekki neeyenne-daiva-
kopatheyil vezhathente shapam therthu nee
Verse 4naalthorumen bharangkale nee vahikkunnu-ente
ullamathil pallikondu vazhunnathu nee
Verse 5papathinte shodhanakal varddhichedumpol-nathhaa
papam cheyyathennil krupa thannu palikka
Verse 6ie maruvil njaanidari venupokathe-sarva-
Dur’mohavumennil ninnu doore neekkuka
Verse 7loka sneham poonde dasan demasakathe-enne
lokathil nee anyanay kathukollenam
Verse 8pandarulaksham yoddhakkalaayi enniyavaril-anthyam
randuperaay thernnathorkkil bhethiyundennil
Verse 9aapathilum kshamathilum yeshuve nee mathram-enne
kshemamay paalikkenam aardravane nee
Verse 10pirupiruppum maruthalippum vannupokathe-enne
karangalil nee paripalikka paramarajave
Verse 11swargga kanan nattilente paadam vekkuvaan-ini
ethranaal njaan kshonithannil kathu parkkenam
Download Song