Yeshuve ninte krupakal orthennum
Verse 1പല്ലവി
യേശുവേ! നിന്റെ കൃപകൾ ഓർത്തെന്നും
ദാസൻ ഞാനിഹത്തിൽ സ്തുതിച്ചു ആർക്കുമേ
യേശുവേ! നിന്റെ കൃപകൾ
Verse 2ചരണങ്ങൾ
1 നാഥനെ നിന്റെ കൃപകൾ
നാൾതോറും പുതുതെനിക്ക്
നിൻ ദിവ്യകൃപകൾ ഇപ്പാരിടമിതിലെൻ
ജീവനിലും വലിയത്-ജീവനിലും വലിയത് യേശു…
Verse 3ശാശ്വതഗിരിയിലെത്തുന്നതാം
ശാശ്വത അനുഗ്രഹങ്ങൾ
പകരുന്നേ നിതം നീ എൻ ശിരസ്സതിൽ
പാരിതിലാശ്ചര്യമേ-പാരിതിലാശ്ചര്യമേ യേശു…
Verse 4പൂർവ്വകാലങ്ങളിൽ ഏവർക്കും
മറഞ്ഞിരുന്ന മർമ്മങ്ങൾ
കാൽവറിയിൽ എനിക്കായ് വെളിപ്പെടുത്തി
നിൻ കൃപ പകർന്നുവല്ലോ-നിൻ കൃപ പകർന്നുവല്ലോ യേശു…
Verse 5എന്റെ കൃപ മതി നിനക്ക്
എന്നുരചെയ്തവനെ
എൻ ബലഹീനതയിൽ വർദ്ധിച്ചിടുന്നേ
പ്രിയ നിൻ അമിതബലം-പ്രിയ നിൻ അമിതബലം യേശു...
Verse 6ഞാനാകുന്നതു നിൻ കൃപയേ
നില്ക്കുന്നതും നിൻ കൃപയേ
സമ്പൂർണ്ണമായ് ഞാനും നിന്നെപ്പോലാവാൻ
സമർപ്പിക്കുന്നേ എന്നെയും-സമർപ്പിക്കുന്നേ എന്നെയും യേശു...
Verse 1pallavi
yeshuve! ninte kripakal ortthennum
daasan njaanihatthil sthuthicchu aarkkume
yeshuve! ninte kripakal
Verse 2charanngal
1 naathhane ninte kripakal
naalthorum puthuthenikke
nin divyakripakal ippaaridamithilen
jeevanilum valiyathe-jeevanilum valiyathe;- yeshu…
Verse 3shashvatha giriyil etthunnathaam
shaashvatha anugrahngal
pakarunne nitham nee en shirassathil
paarithilaashcharyame-paarithilaashcharyame;- yeshu…
Verse 4poorvvakaalngalil evarkkum
maranjnjirunna marmmngal
kaalvariyil enikkaay velippedutthi
nin kripa pakarnnuvallo-nin kripa pakarnnuvallo;- yeshu…
Verse 5ente kripa mathi ninakk
ennuracheythavane
en balaheenathayil varddhicchidunne
priya nin amithabalam-priya nin amithabalam;- yeshu...
Verse 6njaan aakunnathu nin kripaye
nilkkunnathum nin kripaye
sampoornnamaay njaanum ninneppolaavaan
samarppikkunne enneyum-samarppikkunne enneyum;- yeshu...
Download Song