Yeshuve ninte roopameeyente kannukal
Verse 1യേശുവേ നിന്റെ രൂപമീയെന്റെ
കണ്ണുകൾക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവൻ
Verse 2സ്നേഹമാം നിന്നെ കണ്ടവൻ പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കണം എന്നെ അശേഷം
സ്നേഹം നൽകണം എൻ പ്രഭോ
Verse 3ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാൻ വന്നോനെ
ആനന്ദത്തോടു ഞാൻ നിന്നെപ്പോലെ
കാരുണ്യം ചെയ്വാൻ നൽകുകെ
Verse 4ദാസനെപ്പോലെ സേവയെചെയ്ത
ദൈവത്തിൻ ഏക ജാതനെ
വാസം ചെയ്യേണം ഈ നിൻ വിനയം
എന്റെ ഉള്ളിലും നാഥനേ
Verse 5പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ
കോപിപ്പാനല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നൽകുകേ
Verse 6തന്റെപിതാവിൻ ഹിതമെപ്പോഴും
മോദമോടുടൻ ചെയ്തോനേ
എന്റെ ഇഷ്ടവും ദൈവ
ഇഷ്ടത്തിന്നനുരൂപമാക്കേണമേ
Verse 7തിരുവെഴുത്തു ശൈശവം തൊട്ടു
സ്നേഹിച്ചാരാഞ്ഞ യേശുവേ
ഗുരു നീ തന്നെ വചനം
നന്നെ ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ
Verse 8രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്ന
ഭക്തിയുള്ളൊരു യേശുവേ
പ്രാർത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ
Verse 9ലോകസ്ഥാനങ്ങൾ സാത്താൻ മാനങ്ങൾ
വെറുക്കും ദൈവ വീരനെ
ഏകമാം മനം തന്നിട്ടെൻ ധനം
ദൈവം താൻ എന്നോർപ്പിക്കുകെ
Verse 10കൗശലങ്ങളും ഉപായങ്ങളും
പകയ്ക്കും സത്യ രാജാവേ
ശിശുവിനുള്ള പരമാർത്ഥത
എന്നിലും നിത്യം കാക്കുകേ
Verse 11മനുഷ്യരിലും ദൂതന്മാരിലും
അതിസുന്ദരനായോനെ
അനുദിനം നിൻ ദിവ്യസൗന്ദര്യം
എന്നാമോദമാക്കേണമേ
Verse 1yeshuve ninte rupameeyente
kannukalkkethra saundaryam
shishyanaakunna enneyum
ninne’ppoleyakkanam muzhuvan
Verse 2snehamam nine kandavan pinne
snehikkathe jeevikkumo
dahippikkanam enne ashesham
sneham nalkenam en prabho;-
Verse 3deenakkareyum henanmareyum
ashvasippippan vannone
anandannthodu njaan nineppole
kaarunnyam cheyvan nalkuke;-
Verse 4dasaneppole sevayecheytha
daivathin eeka jathane
vasam cheiyenam ie nin vinayam
ente ullilum nathhane;-
Verse 5paapikalude vipareethathe
ellaam sahicha kunjaade
kopippanalla kshamippanulla
shakthi enikkum nalkuke;-
Verse 6thante pithavin hitham eppozhum
modamodudan chaythone
ente ishdavum daiva
ishdathi-nnanuroopa makkename;-
Verse 7thiruvezhuthu shaishavam thottu
snehichaaranja yeshuve
guru nee thanne vachanam
nanne grahippikka nin shishyane;-
Verse 8raathri-muhvan prarthhichunarnna
bhakthi-yulloru yeshuve
prarthhippanayum unaraanaayum
shakthi tharenam ennume;-
Verse 9loka sthanangal sathan maanangal
verukkum daiva veerane
ekamam manam thannitten dhanam
daivam than ennorppikkuke;-
Verse 10kaushalangalum upaayangalum
pakaykkum sathya raajaave
shishuvinulla paramaarthhatha
ennilum nithyam kaakkuke;-
Verse 11manushyarilum duthanmarilum
athisundaran aayone
anudinam nin divya saundaryam
ennaamodam aakkename;-
Download Song