Yeshuve premakaanthaa aashrayam
Verse 1യേശുവേ പ്രേമകാന്താ ആശ്രയം നിന്നിലെന്നും
വിശ്വാസത്തോടെ നിന്നിൽ വിശ്രമിച്ചാശ്വസിക്കും
Verse 2ചേറ്റിൽ നിന്നെന്നെക്കരക്കേറ്റുവാനായി മൃത്യു
വേററ ദൈവകുഞ്ഞാടെ ഏററം വണങ്ങീടുന്നേ
Verse 3രോഗം പീഡകളേയും രാഗമോഹങ്ങളേയും
യാഗം മൂലമൊഴിച്ച യോഗീശ്വരാ നീ വാഴ്ക
Verse 4നല്പനിനീർക്കുളത്തിൽ നിത്യം കുളിപ്പിച്ചുടൽ
കെല്പുവരുത്തും ശ്രേഷ്ടശില്പോ നമസ്കാരമേ
Verse 5ദൈവാനുരൂപമായി തീരുവാനെൻ ദേഹത്തിൽ
ദിവ്യപരിമളതൈലം നീ പകർന്നീടണേ
Verse 6പ്രേമം പകരുവോളം പ്രാവിൻ സ്വരത്താൽ സ്വർഗ്ഗ
പൂമാനേ മോഹിപ്പിക്കും തേൻമൊഴി തൂകേണമേ
Verse 7മർത്യമാം ദേഹമമർതൃമാക്കീടുന്നാളിൽ
ഭർത്തൃസൗധത്തിലെത്തി കർത്താവോടാനന്ദിക്കും
Verse 8യേശു എന്നടിസ്ഥാനം എന്നരീതി
Verse 1yeshuve premakaanthaa aashrayam ninnilennum
vishvaasatthode ninnil vishramicchaashvasikkum
Verse 2chettil ninnennekkarakkettuvaanaayi mrithyu
verara daivakunjnjaade eraram vanngeedunne;-
Verse 3rogam peedakaleyum raagamohngaleyum
yaagam moolamozhiccha yogeeshvaraa nee vaazhk;-
Verse 4nalpanineerkkulatthil nithyam kulippicchudal
kelpuvarutthum shreshdashilpo namaskaarame;-
Verse 5daivaanuroopamaayi theeruvaanen dehatthil
divyaparimalathailam nee pakarnneedane;-
Verse 6premam pakaruvolam praavin svaratthaal swargga
poomaane mohippikkum thenamozhi thookename;-
Verse 7marthyamaam dehamamarthrimaakkeedunnaalil
bhartthrisaudhaththileththi kartthaavodaanandikkum;-
Verse 8tune of: yeshu ennadisthhaanam
Download Song