Yeshuve rakshaka nathhane en
Verse 1യേശുവേ രക്ഷകാ നാഥനേ എൻ കർത്താവേ
നീയല്ലോ എന്നും എന്റെ ജീവനാഥൻ!
നീയല്ലോ എന്നും എന്റെ ആശ്രയവും
Verse 2പാതതെറ്റി ഞാൻ ഓടിയനേരം
പാപിയാമെന്നെ തേടിവന്നു നീ(2)
കണ്ടുകിട്ടുവോളം തേടിയലഞ്ഞു
വീണ്ടെടുത്തെന്നെ നിൻ മാർവ്വിലണച്ചു(2); യേശുവേ...
Verse 3പാപിയാമെന്നെ തേടിവന്നതാൽ
പാടുപെട്ടോരെൻ പ്രാണനായകൻ(2)
പാപമില്ലാത്തോൻ പാപികൾക്കായി
നിന്ദിതനായി താൻ ക്രൂശിതനായി(2); യേശുവേ...
Verse 4ക്രൂശിലെ സ്നേഹം യേശുവിൻ സ്നേഹം
പാടി വർണ്ണിപ്പാൻ വാക്കുകൾ പോരാ(2)
വീണ്ടെടുത്ത സ്നേഹം ആർത്തുപാടും ഞാൻ
ജീവനുള്ളെന്നും എൻ യേശുനാമത്തിൽ(2); യേശുവേ...
Verse 1yeshuve rakshaka nathhane en karthave
neeyallo ennum ente jeeva nathhan
neeyallo ennum ente aashrayavum
Verse 2pathatheti njaan odiya-neram
papiyamenne thedivannu nee(2)
kandukittuvolam thetiyalanju
veendeduthenne nin marvvilanachu(2); yeshuve...
Verse 3papiyamenne thedivannathal
padupettoren prana-nayakan(2)
papamillathon papikalkkayi
nindithanayi thaan krooshithanayi(2); yeshuve...
Verse 4krooshile sneham yeshuvin sneham
paadi varnnippan vakkukal poraa(2)
veendedutha sneham aarthupadum njaan
jeevan-ullennum en yeshu namathil(2); yeshuve...
Download Song