യേശുവേ യേശുവേ യേശുവേ എൻ യേശുവേ
എന്നെ ചേർപ്പാൻ വേഗം വന്നിടാം
എന്നരുൾ ചെയ്ത നാഥനെ
അങ്ങേ കാണാൻ അത്യാശയെന്നിൽ
വർദ്ധിക്കുന്നേ പ്രാണപ്രിയ
Verse 2
നിൻ വരവു കാത്തിരുന്ന എത്രയോ വിശുദ്ധന്മാർ
പ്രത്യാശയോടിവിടം വിട്ടു ബയൂലനാട്ടിൽ എത്തിയല്ലോ
ലോകം അവരെ ചേർത്തുകൊണ്ടില്ല
ഈ ലോകം അവരെ അന്യരായെണ്ണി
എങ്കിലും അവർ തിരുമുഖം നോക്കി
യാത്ര തുടർന്നു നൽ നാട്ടിലെത്തിയല്ലൊ
Verse 3
അർദ്ധപ്രാണനായി കിടന്നോരെന്നെ
ആർക്കും കരുണ തോന്നാതിരുന്നെന്നെ
തക്കസമയത്തെത്തി വിടുവിച്ചു
തിരുനിണം നൽകി വീണ്ടെടുത്തല്ലോ
Verse 4
പുതുജീവൻ പകർന്നു നൽകി
എന്നിൽ ഏറെ പ്രത്യാശയും നൽകി
വീടൊരുക്കി ഞാൻ മടങ്ങിവന്നിടാം
എന്ന വാക്കും നൽകിയല്ലൊ
Verse 5
സ്നേഹം കുറയുന്നേ അധർമ്മം പെരുകുന്നേ
വിശ്വാസത്യാഗമോ വർദ്ധിക്കുന്നെ
ഭക്തി കുറയുന്നേ ശക്തി ത്യജിക്കുന്നേ
വിശ്വാസമോ ഭൂവിൽ ഇല്ലാതാകുന്നേ
Verse 6
എന്നെ വിശ്വസ്തൻ ആക്കി തീർക്കണേ
അങ്ങേ ഭക്തനാം ഏഴയെന്നെയും
എന്നെ വീഴാതെ നിർത്തിടണമേ
എന്റെ അന്ത്യശ്വാസം വരെ
Verse 7
വീണ്ടും വന്നിടാം എന്നുരച്ചവൻ
പോയപോൽ തന്നെ വീണ്ടും വന്നിടും
കാഹളത്തിൻ നാദം കേൾക്കാറായി
തൻ വരവിനായി ഒരുങ്ങി നിന്നിടാം
Verse 8
കൈവിടപ്പെട്ടുപോയിടല്ലേ നാം
പ്രാക്കളെപോൽ പറന്നുയർന്നിടാം
ആത്മശക്തിയിൻ നിറവ് പ്രാപിക്കാം
അന്ത്യത്തോളവും നൽഫലം കായ്ച്ചിടാം
Verse 1
yeshuve yeshuve yeshuve en yeshuve
enne cherppaan vegam vannidaam
ennarul cheytha naathhane
Ange kaanaan athyaashayennil
varddhikkunne praana priya