കുന്നുകൾ സമഭൂമിയാക്കുവാൻ
ശക്തിയെന്നിൽ പകർന്നിടും
കോട്ടകൾ വൻ മതിലുകൾ
ചാടിയേറുവാൻ കരുത്തേകിടും
ലേശവും ഭീതി വേണ്ടയെന്നുള്ള
വാക്കിനാൽ കൂടെ നിന്നിടും
Verse 4
തന്റെ നാമം നിഷേധിക്കായ്കിലും
തൻ വചനം ഞാൻ കാക്കിലും
ആരാലും നാളിതുവരെ
തുറക്കപ്പെട്ടീടാത്ത വാതിലും
തുറന്നിടും തൻ കരുണയാൽ
പിന്നെ ആർ തടുക്കുക സാദ്ധ്യമാം?
Verse 5
ശത്രുവിൻ നിഴൽ എന്മേൽ വീഴാതെ
തൻ കൃപയിൽ പൊതിഞ്ഞിടും
എൻ തല തെല്ലും താണിടാതെന്നെ
മാനപാത്രമായി നിർത്തിടും
വിണ്ണിൽ ഞാൻ ചെന്ന് ചേരും നാൾ വരെ
എൻ ജയക്കൊടിയായിടും