എന്റെ വിശ്വസം ദൈവ മഹത്വമാകും
എന്റെ പോരാട്ടം ജയം പ്രാപിച്ചിടും
പ്രത്യാശയെന്നിൽ പുതുജിവനായി
എന്റെ യേശുവിൻ ആത്മാവാൽ പ്രാപിച്ചിടും
Verse 3
മരുഭൂയാത്രയിൽ ഞാൻ തളരാതെൻ യേശുവുണ്ട്
വാഗ്ദത്ത നാട്ടിലെന്നെയെത്തിക്കും
ജീവ മന്നാ തരുമവൻ ജീവനീർ കുടിപ്പിക്കും
നീറിടുമെൻ മനസ്സിനു ശാന്തിയായ് എന്റെ വിശ്വസം...
Verse 4
വാഗ്ദത്തദേശത്തിന്റെ വാതിലിലെത്തും മുമ്പേ
കോട്ട കെട്ടും ദേശത്തിന്റെ ശക്തിയെ
ദൂതനെ മുന്നിൽ നിർത്തി കാഹളങ്ങൾ കൈയ്യിൽ
തന്നു കൂട്ടമായ് ഇടിച്ചിടും കോട്ടയെ എന്റെ വിശ്വസം...
Verse 5
തേജസിൽ വാസം ചെയ്യും നാഥനോടൊത്തു
വാഴാൻ പാരിടം വിട്ടു ഞാൻ പോകുമേ
പാർത്തലത്തിൽ കഷ്ടങ്ങളും പീഡനത്തിൻ
കാലങ്ങളും പാടെ മറന്നാന്ദത്താൽ വാഴുമേ എന്റെ വിശ്വസം...
Verse 6
അന്ത്യകാല സംഭങ്ങൾ ഭൂവിലെങ്ങും വ്യാപിക്കുമ്പോൾ
ആത്മാവിൽ ശക്തിയാലെ ജയമെടുക്കും
അധർമ്മത്തിൽ ശക്തികളിൽ അടിസ്ഥാനം തകർക്കുവാൻ
വചനമാം വാളേന്തി ജയമെടുക്കാം എന്റെ വിശ്വസം...